Connect with us

‘രാഷ്ട്രീയം ഇഷ്ടമാണ്, തന്നെ ഒരു രാഷ്ട്രീയപാർട്ടി സമീപിച്ചിട്ടുണ്ടെന്ന് റോബിൻ

Movies

‘രാഷ്ട്രീയം ഇഷ്ടമാണ്, തന്നെ ഒരു രാഷ്ട്രീയപാർട്ടി സമീപിച്ചിട്ടുണ്ടെന്ന് റോബിൻ

‘രാഷ്ട്രീയം ഇഷ്ടമാണ്, തന്നെ ഒരു രാഷ്ട്രീയപാർട്ടി സമീപിച്ചിട്ടുണ്ടെന്ന് റോബിൻ

ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ വന്ന് മലയാളി പ്രേക്ഷകർകാരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞ തോടെ നിലവിൽ സിനിമയിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വൈകാതെ താൻ രാഷ്ട്രീയത്തിലേക്കും ചുവടുവെച്ചേക്കാം എന്ന് പറയുകയാണ് റോബിൻ. തനിക്ക് രാഷ്ട്രീയത്തിൽ താത്പര്യം ഉണ്ടെന്നും ചിലർ സമീപിച്ചതായും റോബിൻ വെളിപ്പെടുത്തി. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിൻ ഇക്കാര്യം പറഞ്ഞത്. വായിക്കാം

‘രാഷ്ട്രീയം ഇഷ്ടമാണ്. തന്നെ ഒരു രാഷ്ട്രീയപാർട്ടി സമീപിച്ചിട്ടുണ്ട്. അതൊക്കെ തന്റെ മനസിൽ ഉണ്ട്. പക്ഷേ ഇപ്പോൾ ആ പീരിയഡ് അല്ല എനിക്ക്, ഞാൻ സിനിമയിൽ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. രാഷ്ട്രീയം എന്ന് പറയുന്നത് എന്താണ്? രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി നല്ലത് വരുന്ന കാര്യങ്ങൾ ചെയ്യുകയെന്നതാണ്. ഒരു രാഷ്ട്രീയ പാർട്ടി വേണമെന്ന് അതിന് നിർബന്ധമൊന്നുമില്ല’.


ജനങ്ങൾക്ക് വേണ്ടിയുള്ള നല്ല പ്രവർത്തനങ്ങൾ എവിടെ നടക്കുന്നുണ്ടെങ്കിലും അത് രാഷ്ട്രീയമാണ്. ഞാൻ അത് ആഗ്രഹിക്കുന്നയാളാണ്. എനിക്ക് രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കണം. എന്നെ ഇതുവരെ എത്തിച്ച ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യണമെന്നത് എന്റെ മനസിലുണ്ട്. അതിനുള്ള കൃത്യമായ സമയം വന്ന് കഴിഞ്ഞാൽ ഞാൻ അത് ചെയ്യും. സംസാരിക്കുന്നതിനെക്കാൾ പ്രവർത്തിച്ച് കാണിക്കുകയെന്നതാണ് എന്റെ ശീലം. അതുകൊണ്ട് തന്നെ അതിന്റെ സമയം ആകുമ്പോൾ ഉറപ്പായിട്ടും ചെയ്യും. അത് ഏത് പാർട്ടിയായിരിക്കുമെന്നൊന്നും ഇപ്പോൾ ഞാൻ പറയുന്നില്ല’.

ഞാൻ ഒരു പാർട്ടിയിൽ വിശ്വസിക്കുന്ന ആളല്ല. എല്ലാ പാർട്ടിക്കാരുടേയും ആഗ്രഹം എന്താണ് രാഷ്ട്രം നന്നായിരിക്കണം ജനങ്ങൾ നന്നായി പ്രവർത്തിക്കണമെന്നതാണ്. ആ സമയം വരുമ്പോൾ ഏത് പാർട്ടി എന്നൊന്നും അല്ല, എന്താണ് ശരി ആ കാര്യം ചെയ്യും. എന്നെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഞാൻ എന്ന വ്യക്തിയെ മാത്രം പിന്തുണയ്ക്കണം. എന്റെ പാർട്ടി ഏതാണെന്ന് നോക്കരുത്. നിങ്ങൾ ഇഷ്ടപ്പെട്ടത് എന്നെയാണ്. ഏത് പാർട്ടിയിൽ ആണെങ്കിലും എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്യും. അത് ഏത് പാർട്ടിയിൽ ആണെങ്കിലും’.

നാല് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് തനിക്ക് സിനിമാ ഓഫറുകൾ എല്ലാം ലഭിച്ചത്. ഇതെന്റെ മാത്രം കഴിവല്ല. കുഞ്ഞ് കുട്ടികൾ മുതൽ അമ്മൂമ്മമാർ വരെയുള്ളവരുടെ പിന്തുണ കൊണ്ടാണ് തനിക്ക് ഇതൊക്കെ സാധിച്ചത്. സിനിമ എന്നത് എന്നെ സംബന്ധിച്ച് പുതിയതാണ്. ഇതുവരെ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഭിനയത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ തുടക്കക്കാരൻ എന്ന നിലയ്ക്ക് അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കും. സിനിമയിലേക്ക് വേണ്ടിയുള്ള പല തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും റോബിൻ പറഞ്ഞു.

ഡോക്ടർ എന്ന നിലയിൽ അറിയപ്പെടാനാണോ ആഗ്രഹം എന്ന ചോദ്യത്തിന് നമ്മുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ,ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുകയെന്നതായിരുന്നു റോബിന്റെ മറുപടി. ‘ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോയിൽ ഒരു ഡോക്ടർ ഇതുവരെ വന്നിട്ടില്ലായിരുന്നു. ഞാനായിരുന്നു ആദ്യത്തെ ഡോക്ടർ.ഈ ഡോക്ടർമാരുടെ ജീവിതം എന്നത് വളരെ കോൺഷ്യസ് ആയിട്ടുള്ള ഒന്നാണ്. അവർ റെപ്യൂട്ടേഷൻ കളയുന്ന കാര്യത്തിന് പോകില്ല.കാരണം അവരുടെ ലൈഫാണ്’.

റിസ്ക് എടുത്താണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്. റിസ്ക് എടുക്കാൻ നമ്മൾ ജീവിതത്തിൽ തയ്യാറായിരിക്കണം. ജീവിതത്തിലെ നല്ല കര്യങ്ങൾ ചെയ്യാൻ ആയിട്ട് കഠിനാധ്വാനം ചെയ്യാൻ നമ്മൾ തയ്യാറായിരിക്കണം. അതിന് വേണ്ടി സമയം കണ്ടെത്തണം. അതിനിടയിൽ മറ്റുള്ളവരെ സഹായിക്കാനും സമയം കണ്ടെത്തണം’.

ഞാനൊരു ഡോക്ടറാണ്, ഇപ്പോൾ സിനിമ ചെയ്യാൻ പോകുന്നു, ഭാവിയിൽ ചിലപ്പോൾ രാഷ്ട്രീയക്കാരൻ ആകാം. ഒറ്റ ജീവിതമേ ഉള്ളൂ. ഒരുപാട് കാര്യങ്ങൾ നമ്മുക്ക് ചെയ്തൂടെ. ഈ പറഞ്ഞ മേഖലയിൽ ഒന്നും ഞാൻ എക്സ്ട്രീം ടാലന്റ് ഉള്ള ആൾ അല്ല. ഒരു സാധാരണക്കാരൻ മാത്രം ആണ്. പക്ഷേ എന്റെ ബെസ്റ്റ് കൊടുക്കാൻ ഞാൻ തയ്യാറുമാണ്’.


‘.

More in Movies

Trending

Recent

To Top