News
വിക്രമിന് ശേഷം ലോകേഷ് കനകരാജും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു; സന്തോഷ വാര്‍ത്ത അറിയിച്ച് ഫഹദ് പാസില്‍
വിക്രമിന് ശേഷം ലോകേഷ് കനകരാജും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു; സന്തോഷ വാര്‍ത്ത അറിയിച്ച് ഫഹദ് പാസില്‍
വിക്രം കണ്ടവരാരും ഫഹദ് ഫാസിലിന്റെ പ്രകടനം മറക്കില്ല. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ വിക്രം സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പുത്തന്‍ ചിത്രത്തില്‍ ഫഹദ് വീണ്ടും എത്തുന്നുവെന്നാണ് പുതിയ വിവരം. ഈ ചിത്രത്തില്‍ താനും ഉണ്ടായേക്കുമെന്ന് ഫഹദ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ചിത്രത്തിലാണ് ഫഹദും നിര്‍ണായക കഥാപാത്രമായി എത്തുക. തൃഷ ആണ് ചിത്രത്തില്‍ നായികയാകുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട് എന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമായ ‘വാരിസാ’ണ് വിജയ്!യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാര്‍ നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുമ്പോള്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വേഷമിടുന്നു.
വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സ് റിലീസിന് മുന്നേ വന്‍ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്‌ചേഴ്‌സ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എയ്സ് എന്നിവര്‍ ചേര്‍ന്നാണ് കേരളത്തില്‍ വിജയ്‌യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.
