”അമിത ചിന്തയും സംശയവും മനസില്‍ നിന്ന് പുറത്ത് പോകട്ടെ ;ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിൽ ആദ്യഭാര്യയ്ക്ക് അതൃപ്തിയോ ?, ചർച്ചയായി കുറിപ്പുകൾ!
നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അറുപതുകാരനായ നടൻ ഇന്നലെ വീണ്ടും വിവാഹിതനായത്.
ഇതിന് പിന്നാലെ നടന്റെ ആദ്യ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധ നേടുന്നു. അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അമ്പതുകാരിയായ രുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. രജോഷി ബറുവ ആണ് ആശിഷിന്റെ ആദ്യ ഭാര്യ.
നടിയും ഗായികയുമായ രജോഷി ആശിഷിന്റെ വിവാഹത്തില്‍ തൃപ്തയല്ല എന്നാണ് ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. മനസിനേറ്റ മുറിവിനെ കുറിച്ചാണ് രാജോഷി എഴുതിയിരിക്കുന്നത്.”ജീവിതത്തിലെ ശരിയായ ആള്‍, നിങ്ങള്‍ അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല. അത് ഓര്‍ക്കുക.”’
”അമിത ചിന്തയും സംശയവും മനസില്‍ നിന്ന് പുറത്ത് പോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ. നിങ്ങള്‍ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. നിങ്ങള്‍ അത് അര്‍ഹിക്കുന്നു” എന്നാണ് രാജോഷി കുറിച്ചിരിക്കുന്നത്.
ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്. അര്‍ത്ത് വിദ്യാര്‍ഥി ഇവരുടെ ഏകമകനാണ്. മകന്‍ ഇപ്പോള്‍ അമേരിക്കയില്‍ പഠിക്കുകയാണ്. രാജോഷിയും ആശിഷും വര്‍ഷങ്ങള്‍ക്ക് മുന്നേ വിവാഹമോചനം നേടിയിരുന്നു.