Malayalam
ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഷീൻ ലുക് ഗൊദാർദിന്, ഐഎഫ്എഫ്‍കെ രജിസ്ട്രേഷൻ 30 മുതൽ
ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഷീൻ ലുക് ഗൊദാർദിന്, ഐഎഫ്എഫ്‍കെ രജിസ്ട്രേഷൻ 30 മുതൽ
കേരള ചലച്ചിത്ര അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ഫ്രഞ്ച് ചലച്ചിത്രകാരന്. ഷീന്‍ ലുക് ഗൊദാര്‍ദിനാണ് അവാർഡിന് അർഹനായത്. അക്കാദമി ചെയര്‍മാന്‍ കമല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷീന്‍ ലുക് ഗൊദാര്‍ദിന്റെ അസാന്നിദ്ധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
ഇക്കുറി കോവിഡ് പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഐഎഫ്എഫ്‌കെ നടക്കുന്നത്. ജനുവരി 30 മുതല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി തുടങ്ങി നാല് മേഖലകളിലായാണ് ഐഎഫ്എഫ്‌കെ ഇത്തവണ നടക്കുന്നത്.
ഒരു സ്ഥലത്ത് മാത്രമേ ഒരാള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. അതത് മേഖലകളിലുള്ളവര്‍ അവിടെ തന്നെ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പാസ് നല്‍കുന്നതിന് മുമ്പ് ആന്റിജന്‍ പരിശോധന ഉണ്ടാകും. പരിശോധനയുടെ പൂര്‍ണ്ണ ചിലവ് അക്കാദമി വഹിക്കും.
ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് ഐഎഫ്എഫ്‌കെ. ആലപ്പുഴയില്‍ ഉള്ളവര്‍ക്ക് തിരുവനന്തപുരത്തും രജിസ്‌ട്രേഷന്‍ ചെയ്യാം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് തിരുവനന്തപുരം മേഖലയില്‍ രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം 2500, എറണാകുളം 2500, പാലക്കാട് 1500, തലശ്ശേരി 1500 എന്നിങ്ങനെയാണ് പാസുകള്‍ വിതരണം ചെയ്യുക.