Social Media
പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് അര്‍ജുന്‍; ചിത്രം വൈറൽ
പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് അര്‍ജുന്‍; ചിത്രം വൈറൽ
Published on
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ അശോകന്‍. തനിയ്ക്ക് ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന അര്‍ജുന്റെ ചിത്രമാണ് വൈറലാകുന്നത്. ഭാര്യ നിഖിതയും മകള്‍ക്കുമൊപ്പമുണ്ട്.
2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.സൗബിന്‍ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ‘ബിടെക്ക്’, ‘വരത്തന്‍’,’മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Continue Reading
You may also like...
Related Topics:arjun ashokan
