Connect with us

തിരുവനന്തപുരം മേയര്‍ക്ക് അഭിനന്ദനവുമായി ഉലകനായകന്‍; തമിഴ് നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ ഹസന്‍

Malayalam

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത്. സിനിമാ, സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് മേയറിന്് അഭിനന്ദനവുമായി എത്തിയത്. ഇപ്പോഴിതാ തമിഴകത്തിന്റെ ഉലകനായകന്‍ കമല്‍ ഹാസനും ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് കമല്‍ ഹാസന്‍ ആര്യയ്ക്ക് ആശംസകള്‍ അറിയിച്ചത്. ആര്യ മേയറായി ചുമതലയേറ്റ ശേഷമായിരുന്നു കമലഹാസന്റെ ട്വീറ്റ്. ‘ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’. എന്നാണ് കമല്‍ഹസന്‍ കുറിച്ചത്. ആര്യ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും തമിഴ്‌നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ഥിനി കൂടിയാണ് ആര്യ. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളായ ആര്യ നിലവില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

More in Malayalam

Trending

Recent

To Top