Connect with us

ആ രോഗം ദാമ്പത്യത്തിൽ വില്ലനായി! പരമാവധി സഹിച്ചു പക്ഷെ ഞാൻ അവിടെ തോറ്റുപോയി…

Malayalam

ആ രോഗം ദാമ്പത്യത്തിൽ വില്ലനായി! പരമാവധി സഹിച്ചു പക്ഷെ ഞാൻ അവിടെ തോറ്റുപോയി…

ആ രോഗം ദാമ്പത്യത്തിൽ വില്ലനായി! പരമാവധി സഹിച്ചു പക്ഷെ ഞാൻ അവിടെ തോറ്റുപോയി…

ഒരുകാലത്തു മലയാളികളുടെ പ്രിയപ്പെട്ട ജോഡികൾ ആയിരുന്നു റഹ്‌മാൻ -രോഹിണി കൂട്ടുകെട്ട് എണ്‍പതുകളും തൊണ്ണൂറുകളുമൊക്കെ വര്‍ണ്ണാഭമാക്കിയതില്‍ ഒരു പങ്ക് ഈ ജോഡിക്കും അവകാശപ്പെടാവുന്നതാണ്. അതെ സമയം തന്നെ അക്കാലത്ത് ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചത് ഇവരായിരുന്നു

റഹ്മാനുമായുള്ള ​ഗോസിപ്പുകൾ നിരവധി വന്നിരുന്നെങ്കിലും രോഹിണി വിവാഹം കഴിച്ചത് രഘുവരനെയാണ്. സിനിമയിൽ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2004 ൽ ഇരുവരും വേർപിരിഞ്ഞു. അമിതമായ മദ്യപാനത്തെ തുടർന്ന് അന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച് 2008 ൽ രഘുവരൻ മരിച്ചു.

https://youtu.be/3SrPkJ7HniU

ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമായി തുടങ്ങിയിരിക്കുകയാണ് താരം. ഇപ്പോളിതാ ഡിവോഴ്സ് ചെയ്തിരുന്നെങ്കിലും ഭർത്താവിനോട് സ്നേഹമുണ്ടെന്നായിരുന്നെന്ന് തുറന്നുപറയുകയാണ് രോഹിണി . രഘുവരന്റെ പിറന്നാൾ ദിനത്തിൽ ഭർത്താവിനും മകനുമൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. പിറന്നാൾ ആശംസകൾ രഘുവരൻ’ എന്നും നടി ക്യാപ്ഷനായി കൊടുത്തിരുന്നു.

തന്റെ ജീവിതത്തിലെ ദാമ്പത്യം വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണത്തെക്കുറിച്ച് രോഹിണി പറഞ്ഞതിങ്ങനെ . നല്ല സ്‌നേഹമുണ്ടായിരുന്നു.ആരു വന്നു ചോദിച്ചാലും എന്തും കൊടുക്കും.അഡിക്ഷൻ എന്ന രോഗമാണ് പ്രശ്‌നം.ഞാൻ ആ മനോഭാവം മൂലം തോറ്റുപോയി.രഘുവിനെ ആ മനോഭാവത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നെ വിവാഹമോചനം തേടി.അഞ്ചു വയസ്സുള്ള മകനെയോർത്തപ്പോഴാണ് പിരിഞ്ഞത്.ഇപ്പോൾ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂർണ ശ്രദ്ധ കൊടുക്കാൻ പറ്റുന്നുണ്ട്.ഞങ്ങൾക്കിടയിൽ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ലെന്ന് രോഹിണി പറയുന്നു

More in Malayalam

Trending

Recent

To Top