Connect with us

കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന്, 3വയസുകാരി പറഞ്ഞത്; അപർണയുടെ മരണത്തിൽ വമ്പൻ വഴിത്തിരിവ്…

general

കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന്, 3വയസുകാരി പറഞ്ഞത്; അപർണയുടെ മരണത്തിൽ വമ്പൻ വഴിത്തിരിവ്…

കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന്, 3വയസുകാരി പറഞ്ഞത്; അപർണയുടെ മരണത്തിൽ വമ്പൻ വഴിത്തിരിവ്…

ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത ട്വിസ്റ്റാണ് സീരിയൽ സിനിമ താരം അപര്‍ണ നായരുടെ മരണത്തിൽ സംഭവിച്ചത്. മരണ ദിവസം അപർണ മദ്യപിച്ച് താനുമായി വഴക്കിട്ടിരുന്നുവെന്നാണ് ഭർത്താവ് സഞ്ജിത്ത്‌ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അപര്‍ണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തത്. മരണ ദിവസം തമ്മിൽ വഴക്കുണ്ടായെന്ന് സഞ്ജിത്ത് മൊഴി നൽകി. അപര്‍ണയുടെ സഹോദരിയുടെയും അമ്മയുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

മദ്യപാനത്തെത്തുടർന്നാണ് വഴക്കുണ്ടായത് എന്നും സഞ്ജിത്തിന്റെ മൊഴിയിൽ പറയുന്നു. കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കുഞ്ഞുമായി പുറത്തുപോയ സമയത്താണ്‌ അപർണ ജീവനൊടുക്കിയതെന്നും മൊഴി. ആത്മഹത്യാക്കുറിപ്പ് ഇല്ലാത്തതിനാൽ ഭർത്താവ് സഞ്ജിത്തിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം വൈകുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. സഞ്ജിത്തിനെതിരെ അമ്മയും സഹോദരിയും നൽകിയ മൊഴിയാണ് ആദ്യം പൊലീസിന് ലഭിച്ചത്. അപർണയുടെ ഫോൺ പരിശോധിച്ചപ്പോഴും ഭർത്താവിന് മരണത്തിൽ പങ്കുള്ളതായുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ അപർണയും സഞ്ജിത്തും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. അതേസമയം, കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവം നടന്ന ദിനം ഇരുവരും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ഭർത്താവ് വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ രാത്രി ഓണാഘോഷം കാണാൻ പോകാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ അപർണ മദ്യപിക്കുകയായിരുന്നു. ഇത് കണ്ടപ്പോൾ താൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയാക്കിയതെന്നും സഞ്ജിത് പൊലീസിനോട് വ്യക്തമാക്കി. അതേ സമയം അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസുകാരി മകളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തർക്കത്തിന് പിന്നാലെ സഞ്ജിത്ത് മകളുമായി വീട്ടിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു എന്നാണ് മൊഴി ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞുമായി താൻ മേട്ടുക്കടയിലെത്തിയപ്പോഴാണ് അപർണ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന് ഫോൺ വന്നതെന്നും സഞ്ജിത് പറഞ്ഞു. തുടർന്ന് താൻ തിരിച്ചു വീട്ടിലെത്തുകയായിരുന്നെന്നും സഞ്ജിത്ത് വെളിപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 10.30ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് 3.30നാണ് അവസാനിച്ചത്. മൂന്നുവയസ്സുകാരിയുടെ മൊഴി പോലീസ് കണക്കിലെടുക്കുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. മകളുടെ മൊഴി കേസിൽ ഏറെ നിർണ്ണായകമാവുകയാണ്. കേസിൽ മകളുടെ മൊഴി വഴിത്തിരിവായി മാറുകയാണ്

രണ്ട് വർഷം മുമ്പ് അപർണയുടെ സഹോദരി ഐശ്വര്യയുമായി നടിയുടെ ഭർത്താവ് സഞ്ജിത്ത് നാടുവിട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരും റിമാൻഡിലാവുകയും ചെയ്തു. സഞ്ജിത്തുമായി അപർണയുടെ രണ്ടാം വിവാഹമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ വീട്ടുകാർ ഇടപെട്ട് അത് ശരിയാക്കാൻ ശ്രമിക്കുകയും വീണ്ടും അവർ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ ഇളയ മകൾ ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തു എന്നാണ് പറയപ്പെടുന്നത്. ആദ്യ വിവാഹ ബന്ധം പരാജയമായതിനെ തുടർന്നാണ് അപർണ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. സഞ്ജിത്തും മറ്റൊരു ബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു. കുറെയധികം സ്വപ്നങ്ങളുമായിട്ടാണ് അപർണ ജീവിതം തുടങ്ങിയതെങ്കിലും കുടുംബ പ്രശ്നങ്ങൾ അപർണയെ അലട്ടി.

എല്ലാവരോടും സ്നേഹമുള്ള വ്യക്തിയായിരുന്നു നടി. പ്രിയപ്പെട്ടവർ അപ്പുക്കുട്ടൻ എന്നാണ് അപർണയെ വിളിച്ചിരുന്നത്. സെറ്റിൽ എത്തിയാൽ അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി ആയിരുന്നു അപർണ എന്നാണ് സഹപ്രവർത്തകർ പറയുന്നത്. സെൽഫിയോ വീഡിയോയോ എടുക്കാൻ വിളിച്ചാൽ വരും അതെടുക്കും വീണ്ടും എവിടെ എങ്കിലും ഒഴിഞ്ഞകോണിൽ പോയിരിക്കും. പിന്നീട് അപർണയുടെ ടൈം ആകുമ്പോൾ ഏറെ പ്രസരിപ്പോടെ വരും അഭിനയിക്കും അതായിരുന്നു താരത്തിന്റെ രീതിയെന്ന് പറയുന്നു. അപർണ അഭിനയം തുടരുന്നതിൽ സഞ്ജിത്തിന് എതിർപ്പുണ്ടായിരുന്നുവെന്നും അപർണയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ അപർണ ഒരു ആശുപത്രിയിൽ റിസപ്ഷനിസ്റ്റായും ഇതേസമയം ജോലി ചെയ്തിരുന്നു. മക്കളെ നോക്കാൻ ആളില്ലാത്തയതോടെയാണ് അടുത്തിടെ താരം ആ ജോലി രാജിവച്ചത്.

Continue Reading
You may also like...

More in general

Trending

Recent

To Top