Connect with us

നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു… ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്

News

നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു… ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്

നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു… ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്

നടനും മിമിക്രിതാരവുമായ കൊല്ലം സുധിയുടെ മരണവാർത്ത ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. കുടുംബമായിരുന്നു സുധിക്ക് എല്ലാം. സ്വന്തമായി ഒരു വീട് കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലിനിടെയാണ് മരണം കാറപകടത്തിന്റെ രൂപത്തിൽ സുധിയിലേക്ക് വന്നത്.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

അപകടത്തില്‍പ്പെട്ട കാറിന്റെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചെങ്കിലും യാത്രക്കാരന് സുരക്ഷ നല്‍കാനായില്ല. മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമല്ല. തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും, തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതായി പോലീസ് പറഞ്ഞു.

അതേസമയം കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനം നടക്കും. പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക

Continue Reading
You may also like...

More in News

Trending

Recent

To Top