Actor
മാതാപിതാക്കള്‍ക്കായി 150 കോടി രൂപ വിലമതിക്കുന്ന സമ്മാനം; ആശംസകളുമായി ആരാധകര്‍
മാതാപിതാക്കള്‍ക്കായി 150 കോടി രൂപ വിലമതിക്കുന്ന സമ്മാനം; ആശംസകളുമായി ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ മാതാപിതാക്കള്‍ക്കായി സ്വപ്ന ഭവനം സമ്മാനിച്ചിരിക്കുകയാണ് ധനുഷ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് ധനുഷ് വീട് നിര്‍മ്മിച്ച് നല്‍കിയത്.
150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് റിപ്പോര്‍ട്ട്. വീടിന്റെ ഗൃഹപ്രവേശ മഹാ ശിവരാത്രി ദിനത്തിലാണ് നടത്തിയത്. 2021ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.
ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡന്‍’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്!ത സുബ്രഹ്!മണ്യം ശിവയാണ് പുതിയ വാര്‍ത്തകള്‍ പങ്കുവെച്ചത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്മണ്യം പറഞ്ഞത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
അതേസമയം, ധനുഷ് നായകനായി ‘വാത്തി’യാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയത്. സംയുക്ത നായികയായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വെങ്കി അറ്റ്‌ലൂരിയാണ് വാത്തി സംവിധാനം ചെയ്തിരിക്കുന്നത്.
തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങിയ ചിത്രം രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തെലുങ്കില്‍ ‘സര്‍’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സംയുക്തയാണ് ചിത്രത്തിലെ നായിക.
സമുദ്രക്കനിയാണ് പ്രതിനായകന്‍. ഗണിത അദ്ധ്യാപകനായെത്തുന്ന ധനുഷ് അഴിമതിക്കെതിരായും വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെയും പോരാടുന്നതായാണ് ചിത്രത്തില്‍. ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീതം.
