Connect with us

ആ അവകാശമുണ്ട് രക്ഷപെടാനുള്ള ലൂപ്പ് ഹോൾ, ഇത്തരം കേസുകൾ ഏറ്റെടുക്കുന്നത് പിന്നിലെ കാരണം ഇതാണ്! കളത്തിൽ ഇറങ്ങി അഡ്വ. ആളൂർ അതിജീവിതയെ കടത്തിവെട്ടി സുനി

News

ആ അവകാശമുണ്ട് രക്ഷപെടാനുള്ള ലൂപ്പ് ഹോൾ, ഇത്തരം കേസുകൾ ഏറ്റെടുക്കുന്നത് പിന്നിലെ കാരണം ഇതാണ്! കളത്തിൽ ഇറങ്ങി അഡ്വ. ആളൂർ അതിജീവിതയെ കടത്തിവെട്ടി സുനി

ആ അവകാശമുണ്ട് രക്ഷപെടാനുള്ള ലൂപ്പ് ഹോൾ, ഇത്തരം കേസുകൾ ഏറ്റെടുക്കുന്നത് പിന്നിലെ കാരണം ഇതാണ്! കളത്തിൽ ഇറങ്ങി അഡ്വ. ആളൂർ അതിജീവിതയെ കടത്തിവെട്ടി സുനി

കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് വഴിതെളിച്ചിരിക്കുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

എന്നാൽ കേസില്‍ ദിലീപിനാണ് നീതി ലഭിക്കേണ്ടതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുമ്പോള്‍ നമുക്ക് അതില്‍ നോക്കിക്കാണേണ്ടത് പ്രോസിക്യൂഷന്റെ പരാജയമായിരിക്കുമെന്നാണ് അഭിഭാഷകന്‍ ബി ആളൂർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കേസ് വേറെ തലത്തിലേക്കാണ്. പ്രോസിക്യുട്ടർ മാറി.

പൾസർ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന അഡ്വ. ബിഎ ആളൂർ. കുപ്രസിദ്ധരായ പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. പെരുമ്പാവൂർ ജിഷ കേസ്, സൌമ്യ വധക്കേസ്, വിസ്മയ കേസ് തുടങ്ങിയ കേസുകളിലെല്ലാം പ്രതികള്‍ക്ക് വേണ്ടി ആളൂർ കോടതിയിലെത്തിയിരുന്നു. ഇതേ തുടർന്ന് വലിയ വിമർശനങ്ങളും അദ്ദേഹത്തിന് എതിരായി ഉയരാറുണ്ട്.

എന്നാലിപ്പോഴിതാ ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹമിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്

ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം ഒരാള്‍ കുറ്റവാളിയാകണമെങ്കില്‍ കോടതി ശിക്ഷിക്കണം. അതുവരെ അദ്ദേഹം കുറ്റവാളിയല്ല. നീതി തേട് ആര് എന്റെ അരികിലേക്ക് വരുന്നോ, അത് കുറ്റവാളിയായാലും ഇരയായാലും ആദ്യം വരുന്നവർക്ക് വേണ്ടി ഹാജരാവുക എന്നതാണ് എന്റെ രീതി. ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്നത് സർക്കാരാണ്. അതുകൊണ്ട് തന്നെ പ്രതികളാണ് എന്നെ അന്വേഷിച്ച് കൂടുതലായും വരുന്നതെന്നും ബിഎ ആളൂർ പറയുന്നു.

മഹാരാഷ്ട്ര സർക്കാറിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിട്ടുണ്ട്. മധുവിന്റെ കേസിന് പോലത്തെ സമാനമായ കേസായിരുന്നു അത്. പകുതി മുതലാണ് അതിന്റെ ചുമതല ഏറ്റെടുക്കുന്നത്. പല തടസ്സങ്ങള്‍ ഉണ്ടായിട്ടും ആ കേസിലെ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.

ഒരു പ്രതി നീതി ലക്ഷ്യമാക്കി കൊണ്ട് ഒരു അഭിഭാഷകനെ സമീപിച്ചാല്‍ ആ കേസ് എടുക്കില്ലെന്ന് പറയാനുള്ള അവകാശം അഭിഭാഷകനില്ല. എടുക്കുന്നില്ലെങ്കില്‍ അതിന് വ്യക്തമായ കാരണം പറയണം. അതിന് സാധിച്ചില്ലെങ്കില്‍ വേറെ കേസിന് പോവണം. ഏതൊരു വാദിക്കും ഒരു പ്രതിയുണ്ടാവും, അതുപോലെ ഏതൊരു ഇരക്കും ഒരു വേട്ടക്കാരനുണ്ടാവും. വേട്ടക്കാരുടെ കേസ് മാത്രമേ എടുക്കു എന്ന് പറയുന്നവർ അഭിഭാഷകർ അല്ല. രണ്ട് പേരുടേയും കേസുകള്‍ അവർ ഏറ്റെടുക്കണെന്നും ബിഎ ആളൂർ വ്യക്തമാക്കുന്നു.

സൌമ്യ കേസില്‍ പ്രതിക്ക് വേണ്ടി ബി എ ആളൂർ ഹാജരാവരുത് എന്നായിരിക്കും സമൂഹത്തിന്റെ ചിന്താഗതി. ആ ചിന്താഗതിയെ കുറ്റം പറയുന്നില്ല. പക്ഷെ ഇരയ്ക്ക് എന്തുകൊണ്ട് ആളൂരിന്റെ അടുത്ത് വരാന്‍ സാധിച്ചില്ല. ഇവിടെ പ്രധാനമായും സംഭവിക്കുന്നത് സർക്കാറിന്റെ വീഴ്ചയാണ്. സർക്കാർ മികച്ച അഭിഭാഷകരേയും അന്വേഷണ ഉദ്യോഗസ്ഥരേയും വെച്ച് കേസ് നടത്തണം. ഇത് ചെയ്യാതെ പ്രതിഭാഗത്തെ കുറ്റം പറഞ്ഞിട്ട് സാധിച്ചില്ല.

ഒരു പ്രതിയുടെ അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കക്ഷിയോട് നീതി പുലർത്തേണ്ടത് അത്യാവശ്യമാണ്. പ്രതിയുടെ അഭിഭാഷകനാകുമ്പോള്‍ പ്രതിയോടും ഇരയ്ക്ക് വേണ്ടി വാദിക്കുമ്പോള്‍ അവർക്ക് വേണ്ടിയും നൂറ് ശതമാനം പ്രവർത്തിക്കും. അതുപോലെ തന്നെ ഒരു അഭിഭാഷകനെ സംബന്ധിച്ച് ആര് പൈസ കൊണ്ടുവരുന്നുവെന്നോ എവിടുന്ന് കൊണ്ടുവരുന്നുവെന്നോ അന്വേഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദാവൂദ് ഇബ്രഹാമിന്റെ കേസ് നടത്തുന്ന അഭിഭാഷകർ ഇവിടേയുണ്ട്. ഞാനടക്കം അദ്ദേഹത്തിന്റെ പല കൂട്ടാളികളുടേയും കേസ് നടത്തുന്നു. അത് ദാവൂദ് ഇബ്രാഹിമിന്റെ പണം അല്ലേ. കസബിന്റെ കേസ് നടത്തുന്ന അഭിഭാഷകരുണ്ട്, അവർ വാങ്ങിച്ചത് പാകിസ്താന്റെ പണം അല്ലേയെന്നും ചോദിക്കുന്നവരുണ്ട്. എന്‍ ഐ എ കേസുകളില്‍ പ്രതിക്ക് വേണ്ടി ഹാജരാവുന്നതും ഇതേ ചോദ്യം നേരിടുന്നുണ്ട്

ഇവിടെ കള്ളനോട്ട് അടിക്കുന്നവർ എത്രപേരുണ്ട്. ഇതൊക്കെ തടയേണ്ടത് സർക്കാരാണ്. അല്ലാതെ തീവ്രവാദ കേസുകളില്‍ ഹാജരാവുന്നവരെ തീവ്രവാദികള്‍ എന്ന് വിളിച്ചിട്ട് കാര്യമില്ല. ഒരു പ്രതിക്ക് പറയാനുളള കാര്യം ഒരു വക്കീലിലൂടെയല്ലാതെ എങ്ങനെയാണ് സമർത്വിച്ച് എടുക്കാന്‍ സാധിക്കുക. കൊലപാതകമായാലും രാജ്യദ്രോഹക്കുറ്റമായാലും ദിലീപിന്റെ കേസായാലും പ്രതിരോധിക്കാനുള്ള അവകാശം ഒരു പ്രതിക്കുണ്ട്.

അതുപോലെ തന്നെ കൂടത്തായി കേസില്‍ തന്നെ ആവശ്യമില്ലെന്ന് പ്രതി ഒരിടത്തും പറഞ്ഞിട്ടില്ല. ആ കേസില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ വേണ്ടി പൊലീസും ചില മാധ്യമങ്ങളും കെട്ടിച്ചമച്ച കഥയാണത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വേണമെങ്കില്‍ ജോളിയോട് ഇക്കാര്യം ചോദിക്കാം. ഇരകള്‍ക്ക് വേണ്ടി ഹാജരാവണമെങ്കില്‍ സർക്കാറിന് തന്നെ സമീപിക്കാമെന്നും അഭിമുഖത്തില്‍ ആളുർ കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top