Connect with us

വഴി തെറ്റി നഗരത്തിൽ കുടുങ്ങി യുവതിയും കുഞ്ഞും, ഇവരെ അന്വേഷിച്ചിറങ്ങിയ യുവാവ് കുഴഞ്ഞു വീണു! രക്ഷകയായെത്തി സുരഭി.. നടിയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

News

വഴി തെറ്റി നഗരത്തിൽ കുടുങ്ങി യുവതിയും കുഞ്ഞും, ഇവരെ അന്വേഷിച്ചിറങ്ങിയ യുവാവ് കുഴഞ്ഞു വീണു! രക്ഷകയായെത്തി സുരഭി.. നടിയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

വഴി തെറ്റി നഗരത്തിൽ കുടുങ്ങി യുവതിയും കുഞ്ഞും, ഇവരെ അന്വേഷിച്ചിറങ്ങിയ യുവാവ് കുഴഞ്ഞു വീണു! രക്ഷകയായെത്തി സുരഭി.. നടിയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

ഒരു കുടുംബത്തിന് താങ്ങായി നടി സുരഭി ലക്ഷ്മി. വഴി തെറ്റി നഗരത്തിൽ കുടുങ്ങിയ യുവതിക്കും കുഞ്ഞിനും ഇവരെ അന്വേഷിച്ചിറങ്ങിയ കുഴഞ്ഞു വീണ ഭർത്താവിനും തുണയായി സുരഭി ലക്ഷ്മിയുടെ കൃത്യസമയത്തുള്ള ഇടപെടൽ. പൊലീസിനെ വിളിച്ച് യുവാവിനെ ആശുപത്രിയിലാക്കുകയും യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയും ചെയ്ത ശേഷമാണ് നടി മടങ്ങിയത്

പലരും വണ്ടി നിര്‍ത്താതെ പോയിട്ടും വലിയ തിരക്കുകള്‍ക്കിടയിലും അല്‍പനേരം ചെലവഴിച്ച് ഒരു കുടുംബത്തിന് താങ്ങാകുകയായിരുന്നു സുരഭി ലക്ഷ്മി. സുരഭി ലക്ഷ്മി സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ യുവാവിന്റെ ജീവന് പോലും ഭീഷണിയായേനെ. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമാണ് സംഭവം നടന്നത്. വഴിതെറ്റി നഗരത്തില്‍ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും രാത്രി അന്വേഷിച്ചിറങ്ങിയതാണ് ഭര്‍ത്താവ്.

ഭാര്യയെ കണ്ടെത്താന്‍ ജീപ്പോടിടിച്ച് വരുന്നതിനിടെ യുവാവിന് നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്നത് ഇളയ കുട്ടിയാണ്. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനു കേഴുന്നതിനിടെ അതുവഴി സുരഭീലക്ഷ്മി കടന്നു പോയത്.

വാഹനം നിര്‍ത്തിയ സുരഭി അവരോട് കാര്യം ചോദിക്കുകയും ഉടന്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി യുവാവിനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചു രക്ഷിക്കാനായി. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.

ചൊവ്വ രാത്രില്‍ നടന്ന സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണു മനോദൗര്‍ബല്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് പകലന്തിയോളം നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി.

ഇതേ സമയത്താണ് നടന്നു തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്‌റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഭര്‍ത്താവിന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി.

രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്‌റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.

അന്നേരം നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭിലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ സുരഭിയും കൂടെപ്പോയി.

പോലീസ് എത്തിയപ്പോഴാണ് യുവാവിന്റെ ഭാര്യ സ്റ്റേഷനിലുള്ള കാര്യം പറയുന്നത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്‌റ്റേഷനിലെത്തുകയും ചെയ്തു. ഇതിനിടയില്‍, സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്‌റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു. അതോടെ അമ്മയ്ക്കും സന്തോഷമായി.

സുരഭിയുടെ ഈ പ്രവര്‍ത്തനം കോട്ടയത്ത് വലിയ വാര്‍ത്തായി. പോലീസുകാരും സുരഭിയെ അഭിനന്ദിച്ചു. പോലീസുകാരുടെ നല്ല മനസും ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരഭിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്.

More in News

Trending

Recent

To Top