Connect with us

കാവ്യയെ തൊട്ട് കളിച്ചാൽ! ദിലീപിന്റെ തന്ത്രപരമായ നീക്കം, ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചു, വമ്പൻ ട്വിസ്റ്റ്

News

കാവ്യയെ തൊട്ട് കളിച്ചാൽ! ദിലീപിന്റെ തന്ത്രപരമായ നീക്കം, ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചു, വമ്പൻ ട്വിസ്റ്റ്

കാവ്യയെ തൊട്ട് കളിച്ചാൽ! ദിലീപിന്റെ തന്ത്രപരമായ നീക്കം, ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചു, വമ്പൻ ട്വിസ്റ്റ്

നടിയെ ആക്രമിച്ച കേസിൽ കാവ്യയെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ വഴിത്തിരിവ് ആയേക്കാവുന്ന പല വിവരങ്ങളും ലഭ്യമാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. എന്നാൽ ക്രൈം ബ്രാഞ്ചിന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. ഇന്നലെയും നടിയെ ചോദ്യം ചെയ്യാൻ സാധിച്ചില്ല.

അതിനിടെ കേസിലെ അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ തന്ത്രപരമായ നീക്കം. നടിയെ ആക്രമിച്ചകേസില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കി ദിലീപിന്റെ അഭിഭാഷകന്‍. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് വ്യാജപ്രചാരണം നടത്തുന്നതായാണ് പരാതി. പ്രതിഭാഗം അഭിഭാഷകനായ ഫിലിപ്പ് വര്‍ഗീസാണ് പരാതി നല്‍കിയത്.

അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫിസിനെ മോശമായി ചിത്രീകരിക്കാനാണു ശ്രമം. കേസിലെ പ്രതിയായ സായ് ശങ്കറിനെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചതും കള്ളപ്രചാരണത്തിനു കൂട്ടുനിന്നതും ശ്രീജിത്തും ൈബജു പൗലോസും ചേര്‍ന്നാണ്. ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് എഡിജിപി നേരിട്ടാണെന്നും പരാതിയില്‍ പറയുന്നു.

ബാലചന്ദ്രകുമാര്‍ എ ഡി ജി പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ് എന്നും ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത് എന്നുമാണ് ദിലീപ് പരാതിയില്‍ പറയുന്നത്. തനിക്കെതിരെ ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പ് കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നു. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചു എന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചു എന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ നീക്കം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചത്.

അതേസമയം ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായില്ല. അനൂപിന്റെയും സുരാജിന്റെയും വീടിന് മുന്നില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ നോട്ടീസ് പതിപ്പിച്ചിരുന്നു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുക്കാതിരുന്നതോടെയാണ് വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന നടപടിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കടന്നത്. അതേസമയം കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവന്ന ശബ്ദസാമ്പിളുകളുമായി ബന്ധപ്പെട്ട് നിര്‍ണായക ചോദ്യങ്ങളാണ് കാവ്യ മാധവനോട് ചോദിക്കാനുള്ളത്.

ആലുവയിലെ പദ്മസരോവരം വീട്ടില്‍ വെച്ച് മൊഴിയെടുക്കണമെന്നാണ് കാവ്യാ മാധവന്‍ പറയുന്നത്. എന്നാല്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടത്. ഇത് വീട്ടില്‍ വെച്ച് നടക്കില്ല എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നാണ് കാവ്യ മാധവന്റെ നിലപാട്. പദ്മസരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്താല്‍ സഹകരിക്കാമെന്നും കാവ്യ മാധവന്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാന്‍ സി ആര്‍ പി സി 160 ചട്ട പ്രകാരമാണ് കാവ്യ മാധവന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ ആക്രമിക്കപ്പെട്ട നടി, ദിലീപ്, നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ സാമ്പത്തിക-റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടരന്വേഷണത്തില്‍ ഇത്തരത്തിലുള്ള ചില സൂചനകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നീട്ടിക്കിട്ടാതിരിക്കാനായിരിക്കും ദിലീപിന്റെ അഭിഭാഷകര്‍ വാദിക്കുക.

More in News

Trending

Recent

To Top