Connect with us

മഞ്ജുവിന്റെ ഹോട്ടലിലേക്ക് ഇരച്ചെത്തി ക്രൈം ബ്രാഞ്ച് ദിലീപിന് പണി കൊടുത്തു..ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞു ആ മൊഴി ഇങ്ങനെ! രഹസ്യങ്ങൾ ചോർന്ന് ഒലിച്ചു

Malayalam Breaking News

മഞ്ജുവിന്റെ ഹോട്ടലിലേക്ക് ഇരച്ചെത്തി ക്രൈം ബ്രാഞ്ച് ദിലീപിന് പണി കൊടുത്തു..ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞു ആ മൊഴി ഇങ്ങനെ! രഹസ്യങ്ങൾ ചോർന്ന് ഒലിച്ചു

മഞ്ജുവിന്റെ ഹോട്ടലിലേക്ക് ഇരച്ചെത്തി ക്രൈം ബ്രാഞ്ച് ദിലീപിന് പണി കൊടുത്തു..ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞു ആ മൊഴി ഇങ്ങനെ! രഹസ്യങ്ങൾ ചോർന്ന് ഒലിച്ചു

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കം നടത്തി ക്രൈം ബ്രാഞ്ച്. കേസിലെ തു‌ടരന്വേഷണവുമായി ബന്ധപ്പെ‌ട്ട് മഞ്ജു വാര്യരു‌ടെ മൊഴിയെടുത്തു. എറണാകുളത്ത് മഞ്ജുവുള്ള ഹോട്ടലിലെത്തി നാലു മണിക്കൂറോളം അന്വേഷണ സംഘം മഞ്ജുവിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പുകളിൽ നിന്ന്‌ ശബ്‌ദം മഞ്ജു തിരിച്ചറിഞ്ഞിരിക്കുകയാണ്. ശബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ്‌ മൊഴിയെടുത്തത്.

തുടരന്വേഷണത്തിന്റെ ഭാഗമായാണ്‌ നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം ദിലീപിന്റേതാണോ എന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും ആലുവ സ്വദേശിയായ ഡോക്ടറും തമ്മിലുള്ള ശബ്ദരേഖ, സുരാജും വിഐപി ശരത്തും തമ്മിലുള്ള സംഭാഷണം എന്നിവ തിരിച്ചറിയലായിരുന്നു അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം. ഈ സംഭാഷണങ്ങളുടെ പശ്ചാത്തലം സംബന്ധിച്ചും മഞ്ജുവിനോ‌ട് വിവരങ്ങൾ തേടി..

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷി മാെഴികളിലൊന്നായിരുന്നു മഞ്ജു വാര്യരു‌ടേത്. ആക്രമിക്കപ്പെ‌ട്ട ന‌ടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്ന് കേസിന്റെ ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം സ്ഥിരീകരിച്ചതിൽ ഇവരുടെ മൊഴി നിർണായകമായിരുന്നു. 2017 ൽ ന‌ടി ആക്രമിക്കപ്പെട്ടപ്പോൾ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞ വ്യക്തിയും ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരായിരുന്നു.

അതേസമയം നടൻ ദിലീപിന്റേതെന്ന്‌ സംശയിക്കുന്ന നിർണായക ശബ്‌ദരേഖ ശനിയാഴ്‌ച പുറത്തു വന്നിരുന്നു. ദിലീപ്‌ 2017 നവംബർ 15ന്‌ ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത്‌ ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ്‌ നീളുന്ന സംഭാഷണമാണ്‌ പുറത്തുവന്നത്‌. ‘‘ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, ‌വേറെ പെണ്ണ്‌ അനുഭവിക്കേണ്ടതായിരുന്നു. അത്‌… അവരെ നമ്മൾ രക്ഷിച്ച്‌ രക്ഷിച്ച്‌ കൊണ്ടുപോയിട്ട്‌ ഞാൻ ശിക്ഷിക്കപ്പട്ടു.’’ എന്നാണ്‌ ദിലീപ്‌ സുഹൃത്തിനോടു പറയുന്നത്‌. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ്‌ ചെയ്‌ത സംഭാഷണമാണ്‌ ഇത്‌.

വെള്ളിയാഴ്‌ച ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയിൽ സമർപ്പിച്ച ആറ്‌ ശബ്‌ദതെളിവുകളിൽ ഈ ശബ്‌ദരേഖയും സമർപ്പിച്ചിരുന്നു. ഈ ശബ്‌ദരേഖ തന്റേതല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ്‌ പറഞ്ഞിരുന്നു. എന്നാൽ, ഇത്‌ ദിലീപിന്റെ ശബ്‌ദംതന്നെയാണെന്ന്‌ മറ്റ്‌ സാക്ഷികളിൽ ചിലരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ശബ്‌ദരേഖ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ ഫോറൻസിക്‌ ലാബിൽ നൽകിയിരിക്കുകയാണ്‌.

More in Malayalam Breaking News

Trending

Recent

To Top