Connect with us

സായ് ശങ്കറിനെ പൊക്കി! ദിലീപിന്റെ രഹസ്യങ്ങൾ അണകെട്ട് പോലെ പൊട്ടി!? പിടി കൂടിയത് രഹസ്യ കേന്ദ്രത്തിൽ; ദിലീപ് ഊരാക്കുടുക്കിലേക്ക്… ജനപ്രിയ നായകൻ വിയർക്കും

Malayalam Breaking News

സായ് ശങ്കറിനെ പൊക്കി! ദിലീപിന്റെ രഹസ്യങ്ങൾ അണകെട്ട് പോലെ പൊട്ടി!? പിടി കൂടിയത് രഹസ്യ കേന്ദ്രത്തിൽ; ദിലീപ് ഊരാക്കുടുക്കിലേക്ക്… ജനപ്രിയ നായകൻ വിയർക്കും

സായ് ശങ്കറിനെ പൊക്കി! ദിലീപിന്റെ രഹസ്യങ്ങൾ അണകെട്ട് പോലെ പൊട്ടി!? പിടി കൂടിയത് രഹസ്യ കേന്ദ്രത്തിൽ; ദിലീപ് ഊരാക്കുടുക്കിലേക്ക്… ജനപ്രിയ നായകൻ വിയർക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ പേര് പുറത്തുവന്നത്.

കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിള‌ളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ ആദ്യം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈം‌ബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നായിരുന്നു സായിയുടെ ആദ്യ പരാതി. പിന്നാലെ എല്ലാം കലങ്ങി മറിയുകയായിരുന്നു.

പിന്നീട് ഒളിവിലായിരുന്നു സായ് ശകാരിനെ കുറിച്ച് യാതൊരു അറിവും പോലീസിനുണ്ടായിരുന്നില്ല. ഇപ്പോഴിതാ സായ് ശങ്കറെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞി ദവസം സായ് ശങ്കർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കിൽ കൂടുതൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞതായി ഹർജിയിൽ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.

ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായ് ശങ്കർ സഹകരിച്ചില്ല. തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കറിന്റെ പുതിയ നീക്കം.

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു നീക്കം ഉണ്ടായത്. തെളിവുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കർ ഉപയോഗിച്ചത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ആണെന്നും പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

നേരത്തേയുള്ള ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ് ഇപ്പോഴത്തെ വിവാദ നായകനായ സായി ശങ്കർ. 2015 ൽ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഇയാള്‍ ഉള്‍പ്പടേയുള്ളവരെ പ്രതിചേർത്തിരുന്നത് അന്ന് ആ കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആയിരുന്നു. തൃപ്പൂണിത്തുറ സ്റ്റേഷൻ സി ഐ ആയിരുന്നു അന്ന് ബൈജു പൌലോസ്

More in Malayalam Breaking News

Trending

Recent

To Top