Connect with us

ക്രൈം ബ്രാഞ്ച് ആ ലക്ഷ്യം മുന്നിൽ കണ്ടു! ചെന്നൈയിൽ നിന്ന് കാവ്യ ഇന്ന് പറക്കും, കേരളത്തിൽ കാലുകുത്തിയാൽ സംഭവിക്കുന്നത്…

News

ക്രൈം ബ്രാഞ്ച് ആ ലക്ഷ്യം മുന്നിൽ കണ്ടു! ചെന്നൈയിൽ നിന്ന് കാവ്യ ഇന്ന് പറക്കും, കേരളത്തിൽ കാലുകുത്തിയാൽ സംഭവിക്കുന്നത്…

ക്രൈം ബ്രാഞ്ച് ആ ലക്ഷ്യം മുന്നിൽ കണ്ടു! ചെന്നൈയിൽ നിന്ന് കാവ്യ ഇന്ന് പറക്കും, കേരളത്തിൽ കാലുകുത്തിയാൽ സംഭവിക്കുന്നത്…

നടിയെ ആക്രമിച്ച കേസ് സൂപ്പർ ട്വിസ്റ്റിലേക്കാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ദിലീപിലേക്കെത്തിയ കാര്യങ്ങള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനിലേക്കാണ്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്തും വ്യവസായിയുമായ എസ്.ശരത്ത് എന്നിവര്‍ തമ്മിലുള്ള സംഭാഷണം പുറത്തായതോടെയാണ് കാവ്യയ്ക്ക് കുരുക്ക് മുറുക്കിയത്.കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ഈ ശബ്ദരേഖ പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. അന്വേഷണം ദിലീപില്‍ നിന്ന് കാവ്യയിലേക്ക് കേന്ദ്രീകരിക്കുന്ന നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്

പുറത്തുവന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളെ സംഭവുമായി ബന്ധപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞാല്‍ പ്രതിപ്പട്ടികയിലേക്കും കാവ്യ എത്തിയേക്കാം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

എന്നും നിഷ്‌ക്കളങ്കയായി മാത്രം കണ്ടിരുന്ന കാവ്യാ മാധവനിലേക്ക് സംശയത്തിന്റെ ചുരുള്‍ നീളുന്ന ശബ്ദ സന്ദേശമാണ് കാവ്യക്ക് പണികൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടത്. ഇതോടെ ചെന്നയിലുള്ള കാവ്യാ മാധവന്‍ അങ്കലാപ്പിലായി. ഇതിന് പിന്നാലെ കാവ്യ മാധവനെ ചോദ്യം ചെയ്യും എന്ന വാര്‍ത്തയും വന്നു. തിങ്കളാഴ്ച 11 മണിക്കാണ് ചോദ്യം ചെയ്യല്‍. കാവ്യക്ക് ചോദ്യം ചെയ്യലിന് ഉടനെ നോട്ടീസ് അയക്കും.

നിലവില്‍ ചെന്നൈയിലാണ് കാവ്യയുള്ളത്. ഇന്ന് കാവ്യ തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇങ്ങോട്ട് കാവ്യ വന്നില്ലെങ്കില്‍ അങ്ങോട്ട് പോയി ചോദ്യം ചെയ്യാനാണ് തീരുമാനം. കാവ്യയെ ചോദ്യം ചെയ്യുമെന്ന വിവരം ക്രൈംബ്രാഞ്ച് പുറത്ത് വിട്ടത് വെള്ളിയാഴ്ച കോടതി സമയം കഴിഞ്ഞാണ്. ഇന്ന് രണ്ടാം ശനിയാഴ്ചയും നാളെ ഞായറാഴ്ചയുമാണ്. അതിനാല്‍ തന്നെ കാവ്യയ്‌ക്കോ ദിലീപിനോ കോടതിയെ സമീപിക്കാന്‍ കഴിയാത്തവിധം പൂട്ടിയാണ് നോട്ടീസ് അയച്ചത്. ഇതിനെ തടയിടാന്‍ കോടതിയെ സമീപിക്കും വരെ കാവ്യ മുങ്ങുമോ എന്നാണ് ഇനി കാണേണ്ടത്.

കേസിനു വഴിയൊരുക്കിയ സംഭവങ്ങള്‍ക്കു തുടക്കം സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണെന്നു വിശദീകരിക്കുന്നതാണു ശബ്ദരേഖയിലെ സുരാജിന്റെ വാക്കുകള്‍. ജയിലില്‍ നിന്നുള്ള പ്രതികളുടെ ഫോണ്‍ കോള്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എടുത്തതിനു ശേഷമാണ് അന്വേഷണം ദിലീപില്‍ എത്തിയതെന്നും പറയുന്നുണ്ട്. അമ്പരപ്പിക്കുന്നതാണ് ദിലീപിന്റെ അളിയന്റെ ഫോണ്‍ കോളുകള്‍. കാവ്യയെ കുടുക്കാന്‍ ചില കൂട്ടുകാരികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു കാവ്യ നല്‍കിയ പണിയാണു സംഭവമെന്നും ദിലീപിന് അതില്‍ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളതു സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. കേസില്‍ തനിക്കും കാവ്യയ്ക്കും ബന്ധമില്ലെന്നാണു ദിലീപിന്റെ മൊഴി.

അതേസമയം അന്വേഷണം ശക്തമായി നടക്കുകയാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപ്ഡി ലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ കൂടുതലും ദുബായ് നമ്പറുകളാണെന്ന് കണ്ടെത്തി. ദുബായിലെ മലയാളി വ്യവസായി അടക്കമുള്ള ആളുകളുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്.

ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിലെ സാമൂഹികപ്രവര്‍ത്തകനായ തൃശ്ശൂര്‍ സ്വദേശി, കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍ തുടങ്ങിയവരുമായുള്ള ചാറ്റുകളുമാണ് ഡിലീറ്റ് ചെയ്തവയില്‍ ഉള്‍പ്പെടുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണര്‍ എന്നിവരുമായുള്ള സംഭാഷണവും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും, ഇതില്‍ ദുരൂഹതയെന്നുമാണ് അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി, അതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ 12 മൊബൈല്‍ നമ്പറിലേക്കുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി. ഇ. ഒ ഗാലിഫുമായുള്ള സംഭാഷണവും നിരവധി ദുബായ് നമ്പറുകളുമുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പായിരുന്നു ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഫോറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശ്ശൂര്‍ സ്വദേശികളായ ദുബായിലെ വ്യവസായികള്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. എന്തായാലും കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് തിങ്കളാഴ്ചയിലെ കാവ്യയുടെ ചോദ്യം ചെയ്യല്‍. പലതിനും കാവ്യയ്ക്ക് ഉത്തരം നല്‍കേണ്ടി വരും.

More in News

Trending

Recent

To Top