Connect with us

ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ!? രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിയുമ്പോൾ മുങ്ങിയവൻ ഇന്ന് പൊങ്ങും കോടതിയിലേക്ക് സായ് എത്തും!?

News

ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ!? രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിയുമ്പോൾ മുങ്ങിയവൻ ഇന്ന് പൊങ്ങും കോടതിയിലേക്ക് സായ് എത്തും!?

ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ!? രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിയുമ്പോൾ മുങ്ങിയവൻ ഇന്ന് പൊങ്ങും കോടതിയിലേക്ക് സായ് എത്തും!?

ഒരു വശത്ത് ചോദ്യം ചെയ്യൽ… മറുവശത്ത് വിധി കാത്ത് സായ് ശങ്കർ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആലുവ പൊലീസ് ക്ളബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. പതിനൊന്നരയോടെ നടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

മറുവശത്ത് സാമ്പത്തിക തട്ടിപ്പ് കേസിൽ സൈബർ ഹാക്കർ സായ് ശങ്കറിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കുകയാണ്. വാഴക്കാല സ്വദേശിയിൽ നിന്ന് 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ തട്ടിയെടുത്തെന്നതാണ് കേസ്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് സായ് ശങ്കർ. ആരോപണം തെറ്റാണെന്ന് മുൻകൂർ ജാമ്യഹർജിയിൽ സായ് ശങ്കർ വാദിക്കുന്നു. ദിലീപിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്നയാളാണ് സായ് ശങ്കർ.

ദിലീപിന്‍റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളും ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു . ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ മൊഴി നൽകിയിട്ടുണ്ട്. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാ‌ഞ്ച് കണ്ടെത്തി. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിൽ ക്രൈം ബ്രാ‌ഞ്ച് അന്വേഷണം തുടങ്ങി.

അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല.

സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്‍റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. എന്നാൽ ഇയാൾ ഒളിവിലായതിനാൽ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്‍റെ ഫോണിൽ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാ‌ഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

More in News

Trending

Recent

To Top