Connect with us

ദിവസ വാടക 12,500 രൂപ,ഉച്ചയൂണിന് 1700, ലക്ഷങ്ങൾ എറിഞ്ഞ് വീഴ്ത്തിയോ? കയ്യിൽ തോക്കും! ഹോട്ടലിലെ ആ വിവരങ്ങൾ നടുക്കി, സായ് ശങ്കറിനെതിരെ തട്ടിപ്പുകേസും! ചാടിയിറങ്ങി ക്രൈം ബ്രാഞ്ച്, എല്ലാം തകരുന്നു

News

ദിവസ വാടക 12,500 രൂപ,ഉച്ചയൂണിന് 1700, ലക്ഷങ്ങൾ എറിഞ്ഞ് വീഴ്ത്തിയോ? കയ്യിൽ തോക്കും! ഹോട്ടലിലെ ആ വിവരങ്ങൾ നടുക്കി, സായ് ശങ്കറിനെതിരെ തട്ടിപ്പുകേസും! ചാടിയിറങ്ങി ക്രൈം ബ്രാഞ്ച്, എല്ലാം തകരുന്നു

ദിവസ വാടക 12,500 രൂപ,ഉച്ചയൂണിന് 1700, ലക്ഷങ്ങൾ എറിഞ്ഞ് വീഴ്ത്തിയോ? കയ്യിൽ തോക്കും! ഹോട്ടലിലെ ആ വിവരങ്ങൾ നടുക്കി, സായ് ശങ്കറിനെതിരെ തട്ടിപ്പുകേസും! ചാടിയിറങ്ങി ക്രൈം ബ്രാഞ്ച്, എല്ലാം തകരുന്നു

നടന്‍ ദിലീപ് പ്രതിയായ കേസില്‍ പോലീസ് തിരയുന്ന സായ് ശങ്കറിനെതിരെ അന്വേഷണം ഊർജിതമാക്കി അന്വേഷണ സംഘം.

അതിനിടെ സൈബർ വിദഗ്ധൻ എരൂർ പിഷാരികോവിൽ ശ്രീദുർഗയിൽ സായ്ശങ്കറിനെതിരെ തട്ടിപ്പു കേസും പുറത്തുവന്നിരിക്കുകയാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 45 ലക്ഷം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി മിന്‍ഹാജ് ആണ് പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് സായ്ശങ്കറിനെതിരെ വഞ്ചനാകുറ്റത്തിനു കേസെടുത്തു.

ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലേലം ചെയ്യുന്നുണ്ടെന്നും അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞ് സായ്ശങ്കർ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2019–20 വർഷങ്ങളിലാണ് പണം തട്ടിയെടുത്തത്. കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ മറ്റു മൂന്നുപേരിൽനിന്നും ഇതേപേരിൽ പണം തട്ടിയെടുത്തെന്നും മിന്‍ഹാജിന്റെ പരാതിയിൽ പറയുന്നു.

2020 സെപ്റ്റംബറിൽ മിന്‍ഹാജ് ഇതേ പരാതി നൽകിയിരുന്നു. എന്നാൽ, അന്ന് തെളിവുകളൊന്നും ഹാജരാക്കിയില്ല. അതിനാൽ അന്ന് പൊലീസ് കേസെടുത്തില്ല. നടൻ ദിലീപ് കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയത്. ഇപ്പോൾ തെളിവു ഹാജരാക്കിയിട്ടില്ലെന്നും ഉടൻ ഹാജരാക്കുമെന്നും മിന്‍ഹാജ് പറഞ്ഞു.

സായിയുടെ ഹോട്ടൽ ബില്ലുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഉച്ചയൂണിന് 1700 രൂപയാണ് സായി ചിലവഴിച്ചത്. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് ഇയാൾ താമസിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ വിവരങ്ങൾ നീക്കിയതിന്റെ പ്രതിഫലത്തെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും. സായി ശങ്കറിന്റെ അക്കൗണ്ടുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.

കഴിഞ്ഞ ദിവസം സായ് ശങ്കറുടെ കോഴിക്കോട് കാരപ്പറമ്പിലുളള രണ്ട് ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. കൊവിഡ് ലക്ഷണങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടി പത്ത് ദിവസത്തെ സാവകാശം ചോദിക്കുകയായിരുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇയാള്‍ ഹാജരാക്കിയതുമില്ല.സായ് ശങ്കര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യ എസ പറയുന്നു. കൊവിഡ് ലക്ഷണമുള്ള വ്യക്തി എവിടെയാണ് പോയതെന്ന് ഭാര്യയ്ക്ക് അറിയില്ല എന്നത് പോലീസ് വിശ്വസിച്ചിട്ടില്ല.

ദിലീപിന്റെ ഫോണില്‍ നിന്ന് ചില രേഖകള്‍ സായ് ശങ്കര്‍ മായിച്ചു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൊച്ചിയില്‍ രണ്ടിടത്ത് വച്ചാണ് ഇവ ചെയ്തതെന്നും പറയുന്നു. ഈ വാദം സായ് ശങ്കര്‍ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന്റെ ഫോണില്‍ നിന്ന് ഒന്നും മായ്ചിട്ടില്ല. രണ്ടു ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും മായ്‌ച്ചോ എന്ന് എനിക്കറിയില്ലെന്നും സായ് ശങ്കര്‍ പറഞ്ഞു. അതേസമയം സായ് ശങ്കര്‍ നല്‍കിയ ഹര്‍ജി ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കും. ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണ് സായ് ശങ്കറിന്റെ ആരോപണം.

More in News

Trending

Recent

To Top