ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നു.. മുംബൈയിലെ അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസം…. സിനിമയിലെ പ്രണയം ജീവിതത്തിലേക്കോ? രശ്‌മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നു?
ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നു.. മുംബൈയിലെ അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസം…. സിനിമയിലെ പ്രണയം ജീവിതത്തിലേക്കോ? രശ്‌മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നു?
ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നു.. മുംബൈയിലെ അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസം…. സിനിമയിലെ പ്രണയം ജീവിതത്തിലേക്കോ? രശ്‌മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നു?
ടോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇരുവരുടേയും ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾ തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത ഹിറ്റ് സിനിമകളാണ്. ചിത്രങ്ങൾ സൂപ്പർ ഹിറ്റായതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് രശ്‌മികയോ വിജയ്‌യോ ഇതുവരെയും മനസ് തുറന്നിട്ടില്ല.
ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലാണ് പുതിയ വാർത്തകൾ വരുന്നത്. മുംബയിൽ ഇരുവരും ഡേറ്റിംഗ് നടത്താറുണ്ടെന്നും ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നുണ്ടെന്നുമാണ് സിനിമാമേഖലയിൽ നിന്നും പുറത്തുവരുന്ന വാർത്ത. ഇതിന് പിന്നാലെയാണ് ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തയും പരക്കാൻ തുടങ്ങിയത്. എന്നാൽ, ഇപ്പോഴും രശ്മികയും വിജയ്‌യും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മുംബൈയിൽ പുരി ജഗന്നാഥിന്റെ ലിഗറിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് വിജയ് ദേവരകൊണ്ട. രശ്മികയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അടുത്തിടെ മുംബൈയിൽ അവർ ഒരു അപ്പാർട്ട്‌മെന്റ് വാങ്ങി അവിടേക്ക് താമസം മാറിയിരുന്നു. അതോടെയാണ് ഗോസിപ്പുകൾക്ക് ചൂടുപിടിക്കാൻ തുടങ്ങിയത്. മുംബയിൽ ഉള്ള സമയത്തും ഹൈദരാബാദിൽ ഉള്ള സമയത്തും ഇരുവരും ഒരേ ജിമ്മിലാണ് പോകുന്നത്. ഇത്തവണത്തെ ന്യൂ ഇയർ ആഘോഷം ഇരുവരും ഒന്നിച്ച് ഗോവയിൽ നടത്തിയതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സൂപ്പർഹിറ്റ് കന്നഡ ചിത്രം കിരിക്ക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. പിന്നീട് ചിത്രത്തിൽ അഭിനയിച്ച രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായി. ഇരുവരുടെയും വിവാഹ നിശ്ചയവും ആർഭാടമായി നടത്തിയിരുന്നു. എന്നാൽ പിന്നീട് ഈ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി സജീവമാണ് മല്ലിക സുകുമാരന്‍. അതോടൊപ്പം തന്നെ നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും...
മലയാളികളുടെ പ്രിയ നടിയാണ് മീന. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ നടി 2009 ലാണ് വിവാഹിതയാവുന്നത്. സോഫ്റ്റ്വെയര് എഞ്ചിനീയറായ വിദ്യാസാഗറിനെ...
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
1976-77 കാലഘട്ടങ്ങളിലാണ് സുകുമാരനും മല്ലികയും മലയാള സിനിമയിലെ നിറസാന്നിധ്യമാകുന്നത്. ഓമനക്കുഞ്ഞ്, ഇതാ ഒരു സ്വപ്നം, മണ്ണ് തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മല്ലികയും...