Connect with us

ഗൂഡാലോചനയിലും ദൃശ്യങ്ങള്‍ ചില ആളുകള്‍ ദിലീപിന്റെ വീട്ടില്‍ നിന്ന് കാണുകയും ചെയ്തതിന്റെ സാക്ഷിയാണ് ബാലചന്ദ്ര കുമാർ, അതാണ് ചില ആളുകളുടെ മനസ്സില്‍ ബാലചന്ദ്രകുമാർ ചെയ്ത ഏറ്റവും വലിയ കുറ്റം.. പിന്നില്‍ ഗൂഡാലോചനയുണ്ട്; സംവിധായകന്റെ വെളിപ്പെടുത്തൽ

News

ഗൂഡാലോചനയിലും ദൃശ്യങ്ങള്‍ ചില ആളുകള്‍ ദിലീപിന്റെ വീട്ടില്‍ നിന്ന് കാണുകയും ചെയ്തതിന്റെ സാക്ഷിയാണ് ബാലചന്ദ്ര കുമാർ, അതാണ് ചില ആളുകളുടെ മനസ്സില്‍ ബാലചന്ദ്രകുമാർ ചെയ്ത ഏറ്റവും വലിയ കുറ്റം.. പിന്നില്‍ ഗൂഡാലോചനയുണ്ട്; സംവിധായകന്റെ വെളിപ്പെടുത്തൽ

ഗൂഡാലോചനയിലും ദൃശ്യങ്ങള്‍ ചില ആളുകള്‍ ദിലീപിന്റെ വീട്ടില്‍ നിന്ന് കാണുകയും ചെയ്തതിന്റെ സാക്ഷിയാണ് ബാലചന്ദ്ര കുമാർ, അതാണ് ചില ആളുകളുടെ മനസ്സില്‍ ബാലചന്ദ്രകുമാർ ചെയ്ത ഏറ്റവും വലിയ കുറ്റം.. പിന്നില്‍ ഗൂഡാലോചനയുണ്ട്; സംവിധായകന്റെ വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പ്രസ്താവന നടത്തി വിവാദങ്ങളിൽ ഇടംപിടിക്കുന്ന ആളാണ് ബൈജു കൊട്ടാരക്കര. നടിയെ ആക്രമിച്ച കേസ് വീണ്ടും ഉയർന്ന് വന്നപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ബൈജു കൊട്ടാരക്കര തുറന്ന് പറയാറുണ്ട്.

ദിലീപ് കേസുമായി ബന്ധപ്പെട്ട വാർത്തകള്‍ നല്‍കിയ റിപ്പോർട്ടർ ചാനലിനും നികേഷ് കുമാറിനുമെതിരായ കേസെടുത്തതിനും പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് അദ്ദേഹം ഇപ്പോൾ തുറന്ന് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വളരെ വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു മാധ്യമപ്രവർത്തകനാണ് നികേഷ് കുമാർ. എന്നാല്‍ ഈ സംഭവം പുറത്ത് വന്നതിന് വിട്ടതിന് പിന്നാലെ ഏഴോളം കേസുകളാണ് അദ്ദേഹത്തിന് എതിരെ വന്നിരിക്കുന്നത്. പൊലീസ് ഒരു കേസ് മാത്രമേ സ്വേമേധയാ എടുത്തിട്ടുള്ളു. ബാക്കിയെല്ലാം ദിലീപ് അനുകൂലികള്‍ എന്ന് പറയുന്നവർ കൊടുത്ത കേസുകളാണെന്നും അദ്ദേഹം പറയുന്നു.

ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടിക്കടി റിപ്പോർട്ടർ ചാനല്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. നികേഷ് കുമാറിനെതിരെ പൊലീസ് എടുത്ത കേസില്‍ പത്രപ്രവർത്തക യൂണിയന്റെ ഭാഗത്ത് നിന്നും രൂക്ഷമായ വിമർശനമാണ് ഉണ്ടായത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരയ്ക്കാത്ത പ്രവർത്തിയാണ് ഇതെന്നും പത്രപ്രവർത്തക യൂണിയന്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നികേഷ് കുമാറിനെതിരെ കേസ് എടുത്തത് ഉന്നതതലത്തില്‍ അറിയാതെയാണെന്ന് വിശ്വസിക്കുക പ്രയാസമാണ്. അറിഞ്ഞില്ലെങ്കില്‍ അത് പൊലീസ് നടപടിക്രമങ്ങളുടേയും നിയമസംവിധാനത്തിന്റേയും വലിയ വീഴ്ചയാണ്. അപ്പോഴും ഉത്തരവാദിത്തത്തില്‍ നിന്നും അധികാരികള്‍ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാലുള്ള വകുപ്പുകള്‍ ചേർത്താണ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന നിർണ്ണായക വിവരം പുറത്ത് വിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറുമായുള്ള അഭിമുഖം അടക്കമുള്ള റിപ്പോർട്ടുകള്‍ കേസ് നടത്തിന് ആധാരമായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. വിചാരണ നടക്കുന്ന കേസില്‍ ഒരു തരത്തിലും ബന്ധമില്ലാതിരുന്ന ഒരാളുമായുള്ള ഒരു അഭിമുഖം എങ്ങനെയാണ് ഈ വകുപ്പില്‍ വരിക.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഡാലോചന നടത്തിയെന്ന കേസിന്റെ അടിസ്ഥാനമെന്നത് പോലും മറുന്നുകൊണ്ടാണ്. പൊലീസിന്റെ ഈ നടപടി. ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം കിരാതമായ നടപടി പൊലീസ് ഇനിയെങ്കിലും അവസാനിപ്പിക്കണം. പൊലീസിനുള്ളിലെ ചക്കളത്തിപ്പോരുകൊണ്ട് മാധ്യമപ്രവർത്തകരുടെ മേല്‍ ഇനിയും കേസുകള്‍ അടിച്ചേല്‍ക്കാനാണ് തീരുമാനമാണെങ്കില്‍ ഇവിടെ ജനാധിപത്യത്തിന് എന്ത് വിലയെന്ന് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരുപാട് ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആ കേസില്‍ വിചാരണ നടന്നുകൊണ്ടിരുന്നപ്പോള്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറിയതായി നമുക്ക് അറിയാം. അതുപോലെ തന്നെ നിരവധി ആളുകളെ സ്വാധീനിച്ചതും നമുക്ക് അറിയാം. കോടതിയില്‍ ഇരുന്ന സുപ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ പോലും മാറ്റപ്പെട്ടിട്ടുണ്ടെന്ന കാര്യം പോലും നമുക്ക് ഇപ്പോള്‍ അറിയാം.

ഈ അവസരത്തിലാണാണ് ബാലചന്ദ്ര കുമാർ എന്ന സംവിധായകന്‍ ഈ കേസിലെ ചില തെളിവുകളും മൊഴികളുമായി രംഗത്ത് വരുന്നത്. വളരെ വിശ്വാസ്യ യോഗ്യമായ തെളിവുകളാണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. ഇതോടൊപ്പം കേസിലെ പ്രധാന സാക്ഷിയായും അദ്ദേഹം മാറുന്നുവെന്നും ബൈജുകൊട്ടാരക്കര പറയുന്നു.

ദിലീപിന്റെ വീട്ടില്‍ നടന്ന ഗൂഡാലോചനയിലും ദൃശ്യങ്ങള്‍ ചില ആളുകള്‍ ദിലീപിന്റെ വീട്ടില്‍ നിന്ന് കാണുകയും ചെയ്തതിന്റേയും സാക്ഷിയാണ് ബാലചന്ദ്ര കുമാർ. അതാണ് ചില ആളുകളുടെ മനസ്സില്‍ ബാലചന്ദ്രകുമാർ ചെയ്ത ഏറ്റവും വലിയ കുറ്റം. ഈ വിഷയം ആദ്യമായി പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ ചാനലിലൂടെ എംവി നികേഷ് കുമാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More in News

Trending

Recent

To Top