Connect with us

‘നീ നിന്നെ സ്വയം നടിയെന്ന് വിശേഷിപ്പിക്കുകയാണ്’.., നിന്റെ മനോഭാവം മാറ്റണം; കൂകു വിളിച്ച് ആളുകള്‍, കളിയാക്കലുകള്‍ സഹിക്കവയ്യാതെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കത്രീന

News

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് കത്രീന കൈഫ്. താരത്തിന് നിരവധി ആരാധകര്‍ ഉണ്ടെങ്കിലും മിക്കപ്പോഴും വിമര്‍ശിക്കപ്പെടാറുമുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ഉച്ചാരണത്തിന്റെ പേരില്‍ നടി ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഹേഷ് ഭട്ട് അടക്കമുള്ള സംവിധായകര്‍ ഉച്ചാരണത്തിന്റെ പേരില്‍ നടിയെ സിനിമയില്‍ നിന്ന് മാറ്റിയിട്ട് വരെയുണ്ട്.

പിന്നീട് ഉച്ചാരണം നന്നായി പഠിക്കുകയും വിവിധ വേഷങ്ങളിലൂടെ ജനപ്രീതി നേടിയെടുക്കാന്‍ കത്രീനയ്ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ സജീവമായിരിക്കുന്ന കത്രീനയുടെ പഴയൊരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.

അമേരിക്കയില്‍ സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ കത്രീനയെ പ്രേക്ഷര്‍ കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ‘നിന്റെ ഒപ്പം ഞങ്ങള്‍ക്ക് ഫോട്ടോകള്‍ പകര്‍ത്തണ്ട. പിന്നെ എന്തിനാണ് ഇത്ര ആറ്റിറ്റിയൂഡ്. നിന്റെ മനോഭാവം മാറ്റണം.’

‘നീ നിന്നെ സ്വയം നടിയെന്ന് വിശേഷിപ്പിക്കുകയാണ്’ എന്നൊക്കെയാണ് കൂടി നിന്ന ആളുകള്‍ കൂക്കി വിളിച്ചുകൊണ്ട് കത്രീനയോട് പറഞ്ഞത്. കളിയാക്കലുകള്‍ സഹിക്കവയ്യാതെ രൂക്ഷമായ ഭാഷയില്‍ കത്രീനയും പ്രതികരിക്കുന്നുണ്ട്.

ശേഷം മാന്യമായി പെരുമാറിയ ചില ആരാധകര്‍ക്കൊപ്പം നിന്ന് താരം സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. അതേസമയം, കഴിഞ്ഞ വര്‍ഷമായിരുന്നു കത്രീനയും വിക്കി കൗശലും വിവാഹിതരായത്. ടൈഗര്‍ 3, മെറി ക്രിസ്മസ്, ഫോണ്‍ ഭൂത് എന്നീ ചിത്രങ്ങളാണ് കത്രീനയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

More in News

Trending

Recent

To Top