Connect with us

ചില കലാകാരന്മാര്‍ അവന്റെ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തും; അലി അക്ബര്‍

News

ചില കലാകാരന്മാര്‍ അവന്റെ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തും; അലി അക്ബര്‍

ചില കലാകാരന്മാര്‍ അവന്റെ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തും; അലി അക്ബര്‍

‘ചുരുളി’ സിനിമയിലെ തെറി പ്രയോഗങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുവെന്നും കുടുംബത്തിനൊപ്പം കാണാന്‍ പറ്റാത്ത ചിത്രമാണ് എന്നൊക്കെയാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

ചിത്രത്തിനും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും എതിരെ രംഗത്തെത്തിയിരിക്കുകയാണ് അലി അക്ബര്‍. ”ചില കലാകാരന്മാര്‍ അവന്റെ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തും” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സോണി ലൈവിലാണ് ചുരുളി റിലീസ് ചെയ്തത്. ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സിനിമയ്ക്കും സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും നടന്‍ ജോജു ജോര്‍ജിനെതിരെയും ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നിര്‍വ്വഹാക സമിതിയംഗം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴി തെളിക്കുന്നതിനുമാണ്. സമൂഹത്തെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ എടുത്തതെന്നും പരാതിയില്‍ പറയുന്നു.

More in News

Trending

Recent

To Top