Connect with us

കെ.പി.എ.സി ലളിത ഐ സി യു വിൽ പ്രാർത്ഥനയോടെ സിനിമാ ലോകം, ഏക പരിഹാരം അത് മാത്രം…

News

കെ.പി.എ.സി ലളിത ഐ സി യു വിൽ പ്രാർത്ഥനയോടെ സിനിമാ ലോകം, ഏക പരിഹാരം അത് മാത്രം…

കെ.പി.എ.സി ലളിത ഐ സി യു വിൽ പ്രാർത്ഥനയോടെ സിനിമാ ലോകം, ഏക പരിഹാരം അത് മാത്രം…

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതാണ് കെപിഎസി ലളിത. വ്യത്യസ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായി സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി . മിനിസ്‌ക്രീനില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്

കെ.പി.എ.സി ലളിത ആശുപത്രിയിലാമെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കരൾ സംബന്ധമായ അസുഖങ്ങൾ മൂലം ആരോ​ഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ആദ്യം. വിദ​​ഗ്ധ ചികിത്സയുടെ ഭാ​ഗമായാണ് ഇപ്പോൾ എറണാകുളത്തേക്ക് മാറ്റിയത്. പത്ത് ദിവസമായി ചികിത്സയിൽ കഴിയുന്ന കെ.പി.എ.സി ലളിത ആരോ​ഗ്യ സ്ഥിതിയിൽ നേരിയ പുരോ​ഗതിയുള്ളതായാണ് റിപ്പോർട്ട്.

കരള്‍ രോഗം കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദ്ദേശിക്കുന്നതെങ്കിലും താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ തല്‍ക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് നടി. കരൾ മാറ്റിവെയ്ക്കുകയാണ് പരിഹാരമെന്നും. നേരത്തേതിനേക്കാൾ മെച്ചപ്പെട്ട ആരോ​ഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

‘ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ… എന്നാണ് ഇടവേള ബാബു പറഞ്ഞത്

കുറച്ച് കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോ​ഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് നടി

More in News

Trending

Recent

To Top