Connect with us

ഷാരൂഖാൻ ചെയ്ത് കൂട്ടിയത് നാറിയകളികൾ! പകരം എത്തിയത് സഞ്ജയ് സിംഗ്, സൂക്ഷിച്ചോ കിംഗ് ഖാനെ… ആ നടുക്കുന്ന നീക്കം! മകന് വീണ്ടും കൂട്ടിൽ കയറാം.. ആര്യൻ അഴിക്കുള്ളിലേക്കോ?

News

ഷാരൂഖാൻ ചെയ്ത് കൂട്ടിയത് നാറിയകളികൾ! പകരം എത്തിയത് സഞ്ജയ് സിംഗ്, സൂക്ഷിച്ചോ കിംഗ് ഖാനെ… ആ നടുക്കുന്ന നീക്കം! മകന് വീണ്ടും കൂട്ടിൽ കയറാം.. ആര്യൻ അഴിക്കുള്ളിലേക്കോ?

ഷാരൂഖാൻ ചെയ്ത് കൂട്ടിയത് നാറിയകളികൾ! പകരം എത്തിയത് സഞ്ജയ് സിംഗ്, സൂക്ഷിച്ചോ കിംഗ് ഖാനെ… ആ നടുക്കുന്ന നീക്കം! മകന് വീണ്ടും കൂട്ടിൽ കയറാം.. ആര്യൻ അഴിക്കുള്ളിലേക്കോ?

തന്റെ  മകനെ രക്ഷിക്കാൻ എല്ലാം നാറിയ കളികളും കളിച്ചു..  സ്വാധീനവും പണവും ഉപയോഗിച്ച് കഷ്ടിച്ച് മൂന്നാഴ്ചത്തെ ജയിൽ വാസത്തിന് ശേഷം മകനെ ജയിലിൽ  നിന്ന് പുറത്തിറക്കി…. ഇത് കൊണ്ട് ഒന്നും തീർന്നില്ല… ചതിലിലൂടെയും വഞ്ചനയിലൂടെയും മകൻ  ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിൽ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റി.

കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന എൻ.സി.ബി. മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്  ഇപ്പോൾ  ഈ നടപടി ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ  ഷാരൂഖ് തന്നെയാണെന്ന് സംശയിച്ചാൽ തെറ്റ്  പറയാനാവില്ല… മകൻ  ജയിലിലായതോടെ അത്രയും ചെയ്തു കൂട്ടി ഈ കിംഗ് ഖാൻ … സ്വന്തം  മകനെ  ഏത് വിധത്തിലും രക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമായിരുന്നു  ഷാരൂഖാനുള്ളത്

ഒരു കാര്യം ഉറപ്പാണ്  ഷാരൂഖിന്റെ കണക്ക് കൂട്ടലുകൾ തെറ്റുമെന്ന് കാര്യം. സമീറിന് പകരമായി എത്തുന്നത് സഞ്ജയ് സിംഗ് ആണല്ലോ.. അത് തന്നെയാണ് കാര്യം!  സമീര്‍ മാറുന്നതോടെ ആര്യന്റ കേസ് ദുര്‍ബലമാവില്ലെന്ന് ഉറപ്പാണ്. അതിലും ശക്തനായ ഉദ്യോഗസ്ഥനാണ് ഈ  സഞ്ജയ് സിംഗ്. ആള്  ചില്ലറക്കാരനല്ല. വാങ്കഡെ പുലിയാണെങ്കിൽ   പുതിയ അന്വേഷണ  ഉദോഗസ്ഥൻ  പുപ്പുലിയാണെന്ന് പാവം ഷാരൂഖാൻ അറിയുന്നില്ല. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ഒരു പഴം ചൊല്ലുണ്ട്. അത് ഈ കേസിൽ പ്രവർത്തികമാകുക തന്നെ ചെയ്യും.. അവസാനം സമീർ വാങ്കഡെ തന്നെ  കേസ്  അന്വേഷിച്ചാൽ മതിയെന്ന് ഷാരൂഖാൻ ഒരു നിമിഷം ചിന്തിച്ചുപോകും. കാര്യങ്ങൾ ആ രീതിയിലായിരിക്കും പോകുന്നത്

സീനിയര്‍ പൊലീസ് ഓഫീസര്‍ സഞ്ജയ് സിംഗിന്‍റെ നേത‍ൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്  ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിക്കുക. ദല്‍ഹി എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി സംഘം ദല്‍ഹിയില്‍ നിന്നും ശനിയാഴ്ച മുംബൈയിലെത്തും. ആര്യൻ ഖാൻ കേസ് ഉൾപ്പെടെ 6 കേസുകകളാണ്   ഇനി പ്രത്യേക സംഘം അന്വേഷിക്കുന്നത്.

പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ  സഞ്ജയ് സിംഗ് എന്ന  ഈ ജഗജില്ലിയെ കുറിച്ച് ഒന്ന് നോക്കാം…..

1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്  സഞ്ജയ് സിംഗ് . വളരെ നിശബ്ദനാണ് അദ്ദേഹം. വളരെ കുറച്ച് മാത്രമേ സഞ്ജയ് സിംഗ് സംസാരിക്കൂ. സിബിഐയിലായിരുന്നപ്പോള്‍ പല നിര്‍ണായക കേസുകളും അന്വേഷിച്ചിട്ടുണ്ട് . സിബിഐയില്‍ നിന്ന് സഞ്ജയ് സിംഗ് എന്‍സിബിയിലെത്തുന്നത്. ദില്ലിയിലെ ഹിന്ദു കോളേജില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. ഏഴ് വര്‍ഷത്തോളമാണ് അദ്ദേഹം സിബിഐയില്‍ ഉണ്ടായിരുന്നത്. ഈ കാലയളവില്‍ തന്നെ മികച്ച ഉദ്യോഗസ്ഥനെന്ന പേരെടുത്തിരുന്നു സിംഗ്.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സഞ്ജയ് സിംഗ് അന്വേഷിച്ച പ്രമുഖ കേസാണിത്. സിആര്‍പിഎഫ്, മെഡിക്കല്‍ കൗണ്‍സില്‍ റിക്രൂട്ട്‌മെന്റ് അഴിമതി എന്നീ കേസുകള്‍ എല്ലാം സഞ്ജയ് സിംഗാണ് അന്വേഷിച്ചത്. ഔദ്യോഗിക വാഹനത്തിലനല്ലാതെ സര്‍ക്കാര്‍ വാഹനം ഒരിക്കലും തന്റെ ആവശ്യങ്ങള്‍ക്കായി സഞ്ജയ് സിംഗ് ഉപയോഗിക്കാറില്ലെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പരയുന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ മൂന്ന് സ്റ്റാറുകള്‍ പതിക്കുന്നതും, സുരക്ഷ വെക്കുന്നതുമെല്ലാം സഞ്ജയ് സിംഗ് ഒഴിവാക്കിയതാണ്. സുരക്ഷ നല്‍കാമെന്ന് അറിയിട്ടും വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മികച്ച കുറ്റാന്വേഷകന്‍ കൂടിയാണ് അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

മുന്‍ സിബിഐ ഡയറക്ടറുടെ പ്രിയപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് സിംഗ്. ഭുവനേശ്വറിലെ കമ്മീണഷറായും സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍സിബിയുടെ ഡിജി ഓപ്പറേഷന്‍ ഡെപ്യൂട്ടി ഡിജിയായി ഈ വര്‍ഷമാണ് സഞ്ജയ് സിംഗ് നിയമിക്കപ്പെട്ടത്.

കെെക്കൂലി ആരോപണത്തില്‍ പരിശോധന നടക്കുന്നതിനടെ കഴിഞ്ഞ ദിവസമാണ് ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കം ചെയ്തത്. എന്‍സിബി ആസ്ഥാനത്തേക്കാണ് സമീറിനെ സ്ഥലംമാറ്റിയത്.ആര്യനെ വിട്ടുകിട്ടുന്നതിന് എട്ടുകോടി രൂപ വാങ്കഡെ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന ആരോപണവുമായി കേസിലെ സാക്ഷിയായിരുന്നു ആദ്യം  രംഗത്തെത്തിയത്. കോടികളുടെ ഇടപാടാണ് മയക്കുമരുന്ന് കേസില്‍ മറവില്‍ നടക്കുന്നതെന്നും സമീര്‍ വാങ്കഡെ അടക്കം ചിലര്‍ ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു. കേസിലെ മറ്റൊരു സാക്ഷിയായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി ചേര്‍ന്ന് 18 കോടിയുടെ ഡീല്‍ നടന്നുവെന്നാണ് വെളിപ്പെടുത്തിയത്. ഇതില്‍ എട്ടു കോടി സമീറിന് നല്‍കാനും ധാരണയായെന്ന് സാക്ഷി ആരോപിച്ചത്. സാക്ഷിയെ ഒഴിഞ്ഞ പേപ്പറില്‍ എന്‍സിബി ഒപ്പിടുവിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നടക്കം  സമീറിനെതിരെ  ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആര്യന്റെ കേസില്‍ ഷാരൂഖിന്റെ മാനേജര്‍ പൂജയില്‍ നിന്ന് പണം തട്ടിയെടുക്കാനും സമീറും ശ്രമിച്ചുവെന്നാണ് മന്ത്രി നവാബ് മാലിക് അടക്കമുള്ളവരും ആരോപിച്ചു. ഇതിനെല്ലാം പിന്നാലെയാണ്   അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡയെ മാറ്റാനുള്ള തീരുമാനം എടുത്തത്

ആര്യൻഖാൻ പ്രതിയായ കേസിന്റെ അന്വേഷണച്ചുമതലയിൽനിന്ന് സമീർ വാംഖഡെയെ മാറ്റിയത് ഒരു തുടക്കം മാത്രമാണെന്നും 26 കേസുകളിൽകൂടി പുനഃപരിശോധന നടക്കേണ്ടതുണ്ടെന്നും വാംഖഡെയ്ക്കെതിരേ പടനയിച്ച മന്ത്രി നവാബ് മാലിക് പറഞ്ഞു. കള്ളക്കേസുകളിലൂടെ ഭീഷണിപ്പെടുത്തി കോടികൾ പിരിച്ചെടുത്തു, മയക്കുമരുന്നു കടത്തുകാരുമായി ധാരണയുണ്ടാക്കി, വ്യാജ ജാതി സർട്ടിഫിക്കറ്റിലൂടെ ജോലി നേടി, ബി.ജെ.പി.യുമായി ബന്ധമുണ്ടാക്കി, അത്യാഡംബര ജീവിതം നയിക്കുന്നു തുടങ്ങിയ ഒട്ടേറെ ആരോപണങ്ങളാണ് വാംഖഡെയ്ക്കെതിരേ മാലിക് ഉയർത്തിയിരുന്നത്.

അതേസമയം, അന്വേഷണ ചുമതലയില്‍ നിന്ന് നീക്കപ്പെട്ടതിന് പിന്നാലെ ആഡംബര കപ്പല്‍ മയക്കുമരുന്ന് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി സമീര്‍ വാങ്കഡെ രംഗത്ത് എത്തിയിട്ടുണ്ട് . ആര്യന്‍ ഖാന്റെ കേസും മഹാരാഷ്ട്ര മന്ത്രി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് തന്റെ ആവശ്യം എന്ന്  സമീർ വാങ്കഡെ പറഞ്ഞു. കേസില്‍ നിലവില്‍ ചുമതലയേറ്റ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘത്തെ പ്രത്യക്ഷത്തില്‍ തള്ളാതെയായിരുന്നു പ്രതികരണം. താന്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ പദവിയില്‍ നിന്ന് നീക്കപ്പെട്ടില്ലെന്നും സമീര്‍ വാങ്കഡെ വ്യക്തമാക്കി. ചില കേസുകളുടെ അന്വേഷണം എൻ.സി.ബി.യുടെ കേന്ദ്ര യൂണിറ്റ് ഏറ്റെടുത്തത് തന്റെകൂടി ആവശ്യം പരിഗണിച്ചാണ് . അന്വേഷണച്ചുമതലയിൽനിന്ന് തന്നെ മാറ്റിയെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തരോട് പറഞ്ഞു. ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം കേന്ദ്ര യൂണിറ്റ് ഏറ്റെടുക്കുകയോ ദേശീയ അന്വേഷണ ഏജൻസിയെപ്പോലുള്ള കേന്ദ്ര ഏജൻസിക്കു കൈമാറുകയോ ചെയ്യണമെന്ന്‌ താൻതന്നെ ആവശ്യപ്പെട്ടതാണെന്നും ഇതിനായി കോടതിയെ സമീപിച്ചിരുന്നെന്നും വാംഖഡെ പറഞ്ഞു.

സമീര്‍ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലികും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയി്‌ച്ചെങ്കിലും കഴിഞ്ഞയാഴ്ച എന്‍സിബി സമീര്‍ വാങ്കഡെയെ പിന്തുണയ്ക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. സത്യസന്ധതയുള്ള ഓഫീസര്‍, യാതൊരു കളങ്കവുമേശാത്ത സര്‍വ്വീസ് കാലത്തെ റെക്കോഡ് എന്നിവ എടുത്തുപറഞ്ഞാണ് എന്‍സിബി വാങ്കഡെയെ പിന്തുണച്ചിരുന്നത്. സമീര്‍ വാങ്കഡെപിന്തുണച്ചിട്ടും  പിന്നെ എന്തുകൊണ്ട് അദ്ദേഹത്തെ  അന്വേഷണത്തിൽ  നിന്ന് മാറ്റിനിർത്തി എന്ന  ചോദ്യം ശക്തമാവുകയാണ് 

More in News

Trending

Recent

To Top