Connect with us

റിലീസിനു പിന്നാലെ എറ്റേര്‍ണല്‍സിന് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; കാരണം ഇതാണ്, കടുത്ത വിമര്‍ശനവും

News

റിലീസിനു പിന്നാലെ എറ്റേര്‍ണല്‍സിന് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; കാരണം ഇതാണ്, കടുത്ത വിമര്‍ശനവും

റിലീസിനു പിന്നാലെ എറ്റേര്‍ണല്‍സിന് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; കാരണം ഇതാണ്, കടുത്ത വിമര്‍ശനവും

മാര്‍വലിന്റെ പുതിയ ചിത്രമായ എറ്റേര്‍ണല്‍സ് ഇന്ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്തപ്പോള്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക്. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് സിനിമയുടെ റിലീസ് വിലക്കിയത്. ചിത്രത്തിലെ ഗേ രംഗം ഒഴിവാക്കണമെന്ന് ഈ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡ് അമേരിക്കന്‍ പ്രൊഡക്ഷന്‍ കമ്ബനിയായ ഡിസ്നിയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഡിസ്നി ഈ ആവശ്യം അംഗീകരിച്ചില്ല. ആദ്യമായാണ് ഒരു മാര്‍വെല്‍ മൂവിയില്‍ സ്വവര്‍ഗാനുരാഗിയായ സൂപ്പര്‍ ഹീറോകളെ അവതരിപ്പിക്കുന്നത്. നടന്‍ ഹാസ് സ്ലെയ്മന്‍, ബ്രിയന്‍ ടെയ്റീ ഹെന്റി എന്നിവരാണ് എറ്റെര്‍ണല്‍സിലെ ഗേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം യുഎഇയില്‍ ചിത്രത്തിന് വിലക്കില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്‌ബോള്‍ സാധാരണയായി ചിത്രത്തിലെ ലൈംഗിക ദൃശ്യങ്ങള്‍ പലതും വെട്ടിമാറ്റാറുണ്ട്.

എന്നാല്‍ എറ്റേര്‍ണല്‍സില്‍ ഗേ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയ ഡിസ്നിയുടെ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഗേ സീനുകള്‍ ഒഴിവാക്കുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കും. ആഞ്ജലീന ജോളി, കിറ്റ് ഹാരിംഗ്ടണ്‍, റിച്ചാര്‍ഡ് മാഡന്‍ തുടങ്ങിയവരാണ് എറ്റേണല്‍സിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More in News

Trending

Recent

To Top