Malayalam Breaking News
പൃഥ്വിരാജിന്റെ വീട്ടിലിനി പുതിയൊരു അംഗം കൂടി ! സന്തോഷം പങ്കു വച്ച് സുപ്രിയ മേനോൻ !
പൃഥ്വിരാജിന്റെ വീട്ടിലിനി പുതിയൊരു അംഗം കൂടി ! സന്തോഷം പങ്കു വച്ച് സുപ്രിയ മേനോൻ !
By
നടനിൽ നിന്നും നായകനിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മലയാള സിനിമ ചരിത്രത്തിൽ ഇന്നുവരെ കനത്ത വമ്പൻ വിജയം നേടി ചിത്രം ഇപ്പോളും തിയേറ്ററുകളിൽ തുടരുകയാണ്. സിനിമയ്ക്കപ്പുറം കുടുംബത്തിന് വലിയ പ്രധാന്യം നല്‍കുന്ന ആളാണ് പൃഥ്വി. ലൂസിഫറിന്റെ തിരക്കുകള്‍ കാരണം ഉറക്കം പോലും ഇല്ലായിരുന്നു.
സിനിമ റിലീസിനെത്തിച്ച് അത് ഹിറ്റാക്കിയതിന് പിന്നാലെയായിരുന്നു ഭാര്യ സുപ്രിയയെയും മകളെയും കൂട്ടി അവധി ആഘോഷങ്ങള്‍ക്കായി താരം പോയത്. ഇപ്പോഴിതാ പൃഥ്വിയുടെ കുടുംബത്തില്‍ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. സുപ്രിയ ആണ് ഇക്കാര്യം പങ്കുവെച്ചത്.കുടുംബത്തിലെ പുതിയ അതിഥി.
കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. റേഞ്ച് റേവര്‍ വോഗ് ആണ് താരകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വി കാര്‍ ഓടിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടാണ് സുപ്രിയ തങ്ങളുടെ വീട്ടിലെത്തിയ പുതിയ ആളെ കുറിച്ച് പറഞ്ഞത്. അതേ സമയം ഇവര്‍ക്ക് കാര്‍ വാങ്ങുന്നത് മാത്രമാണോ പണി, തുടങ്ങി സുപ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുടെ ബഹളമാണ്. അതേ സമയം പൃഥ്വിയുടെ ലംബോര്‍ഗിനി എവിടെ പോയി എന്ന ചോദ്യമാണ് പലര്‍ക്കും ചോദിക്കാനുള്ളത്.
നന്ദനത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ പൃഥ്വിരാജ് ഇന്ന് ഗായകനും നിര്‍മാതാവും സംവിധായകനുമെല്ലാം ആയിരിക്കുകയാണ്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് തുടങ്ങിയ പുതിയ നിര്‍മാണ കമ്ബനി നിര്‍മ്മിച്ച ആദ്യ ചിത്രം ഈ വര്‍ഷമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സയന്‍സ് ഫിഷന്‍ ഹൊറര്‍ ത്രില്ലറായി ഒരുക്കിയ സിനിമ തിയറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ തന്നെ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയും റിലീസിനെത്തി. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ കാത്തിരുന്നത് പോലെ തന്നെ പ്രതീക്ഷകള്‍ യഥാര്‍ഥ്യമാക്കിയ പ്രകടനമായിരുന്നു ലൂസിഫര്‍ കാഴ്ച വെച്ചത്.
new member of prithviraj’s family