Actress
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടി നേഹ ശര്‍മ്മ മത്സരിച്ചേക്കും; അന്തംവിട്ട് പ്രതിപക്ഷം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടി നേഹ ശര്‍മ്മ മത്സരിച്ചേക്കും; അന്തംവിട്ട് പ്രതിപക്ഷം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി നേഹ ശര്‍മ്മ മത്സരിച്ചേക്കുമെന്ന് സൂചന. നേഹയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായ അജയ് ശര്‍മ്മ ഇത് സംബന്ധിച്ച സൂചന നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ ഭഗല്‍പൂരിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എ കൂടിയായ അജയ് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുന്നണിയിലെ സീറ്റ് പങ്കിടലില്‍ കോണ്‍ഗ്രസ് ഭഗല്‍പൂര്‍ സീറ്റ് ഉറപ്പാക്കണമെന്നും അവിടെ മകളെ മത്സരിപ്പിക്കണം എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത് .
‘കോണ്‍ഗ്രസ് തീര്‍ച്ചയായും ഭഗല്‍പൂര്‍ സീറ്റ് എടുക്കണം. ഇവിടെ നമ്മള്‍ നല്ല പോരാട്ടം നടത്തി തന്നെ ജയിക്കും. കോണ്‍ഗ്രസിന് സീറ്റ് കിട്ടിയാല്‍ എന്റെ മകള്‍ നേഹ ശര്‍മ്മ ഇവിടെ മത്സരിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാന്‍ ഇവിടെ എംഎല്‍എയാണ് എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഞാനും മത്സരത്തിന് ഇറങ്ങാന്‍ തയ്യാറാണ്’ അജയ് ശര്‍മ്മ പറഞ്ഞു.
ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ‘ക്രൂക്ക്’ എന്ന ചിത്രത്തിലൂടെയാണ് നേഹ ബോളിവുഡില്‍ എത്തിയത്. ‘തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍’, ‘യംല പഗ്ല ദീവാന 2’, ‘തും ബിന്‍ 2’, ‘മുബാറകന്‍’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന നേഹ ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ വലിയൊരു ഇന്‍ഫ്‌ലുവെന്‍സറാണ്. 21 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് 36കാരിയായ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെയാണ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതിനൊപ്പം ഏഴ് ഘട്ടങ്ങളിലായി നടക്കും. ഉത്തര്‍ പ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ബിഹാറിലെ 40 മണ്ഡലങ്ങളില്‍ ഏഴുഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കും. എന്‍ഡിഎയും ഇന്ത്യ മുന്നണിയും നേരിട്ട് മത്സരം നടക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.
