Social Media
ചേച്ചിയും അനിയനും; മലയാള സിനിമയിലെയും ആരാധകരുടെയും സ്വന്തം താരങ്ങൾ!
ചേച്ചിയും അനിയനും; മലയാള സിനിമയിലെയും ആരാധകരുടെയും സ്വന്തം താരങ്ങൾ!
By
മലയാളത്തിന്റെ എന്നത്തേയും മുന്നിരനായികമാരിൽ ഒരാളാണ് നസ്രിയ നസിം.മലയാളത്തിൽ ഒരുപാദരാധകരാണ് താരത്തിനുള്ളത്.ഇപ്പോഴിതാ താരത്തിന്റെ സഹോദരനും മലയുല്ല സിനിമയിലേക്കു എത്തിയിരിക്കുകയാണ് . രണ്ട് വർഷം മുൻപ് നവീൻ നസീം തന്റെ സഹോദരിയുമൊന്നിച്ചുള്ള ഒരു ബാല്യകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആ രണ്ടു കുഞ്ഞുങ്ങളും ഇന്ന് മലയാള സിനിമയിലെ താരങ്ങളാണ്. പറഞ്ഞു വരുന്നത് നടി നസ്രിയ നസീമിനെ കുറിച്ചും അനിയൻ നവീൻ നസീമിനെ കുറിച്ചുമാണ്. അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നവീൻ.
സൗബിന്‍ അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രമാകുന്ന സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രം നവീന്‍ നസീം ആണ്. ചിത്രത്തിൽ നായികയുടെ സഹോദരനായ ബോബി എന്ന കഥാപാത്രത്തെയാണ് നവീൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നാഷണൽ സൈക്ലിങ് ചാമ്പ്യൻ കൂടിയാണ് ബോബി.
നസ്രിയയുടെ മുഖച്ഛായയുമായി ഇടതൂർന്ന മുടിയുള്ള കുസൃതി തുളുമ്പുന്ന ഒരു ചെറുപ്പക്കാരൻ. നവീന്റെ സോഷ്യൽ മീഡിയയിൽ കൂടുതലും നസ്രിയയുമൊന്നിച്ചുള്ള ചിത്രങ്ങൾ തന്നെയാണ്. തന്റെ ലോകം സഹോദരിയാണ് എന്നാണ് നവീൻ കുറിച്ചിരിക്കുന്നത്.
സൈക്കിളിങ്ങിനും യാത്രകള്‍ക്കും സ്നേഹത്തിനും ബന്ധങ്ങൾക്കും പ്രധാന്യമുള്ള ചിത്രമാണ് ‘അമ്പിളി’. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായാണ് നസ്രിയയുടെ സഹോദരൻ നവീന്‍ നസീം എത്തിയത്. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് ‘അമ്പിളി’യുടെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
nazriya nazim and naveen nazim