Connect with us

മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തി, മര്‍ദ്ദനമേറ്റിരുന്നു; നയനയുടെ അവസാന നാളുകളില്‍ സംഭവിച്ചത്

News

മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തി, മര്‍ദ്ദനമേറ്റിരുന്നു; നയനയുടെ അവസാന നാളുകളില്‍ സംഭവിച്ചത്

മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തി, മര്‍ദ്ദനമേറ്റിരുന്നു; നയനയുടെ അവസാന നാളുകളില്‍ സംഭവിച്ചത്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവസംവിധായക നയനാ സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നത്. മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകള്‍ വെളിപ്പെടുത്തി. ഇതോടെ നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തിപ്പെട്ടു.

നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാട് ശ്രദ്ധയില്‍പ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോള്‍ ഒരുവശം ചരിഞ്ഞ് കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് ആദ്യം നയന ഒഴിഞ്ഞുമാറി. പിന്നീട് ഇതേ സുഹൃത്തിനോട്് തന്നെ ഒരാള്‍ മര്‍ദിച്ചതാണെന്ന് നയന പറയുകയും ചെയ്തു.

നയന അവസാനം താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മര്‍ദനം. സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ആല്‍ത്തറ ജങ്ഷന് സമീപത്തെ വാടക വീട്ടിലായിരുന്നു നയനയെന്ന ഇരുപത്തിയെട്ടുകാരിയെ 2019 ഫെബ്രുവരി 24ന് മരിച്ച നിലയില്‍ കണ്ടത്.

മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഫോണില്‍വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയ കാര്യവും നയന ഉറ്റ സുഹൃത്തിനോട്് വെളിപ്പെടുത്തിയിരുന്നു. നയനയുടെ ഗുരുവും സംവിധായകനുമായ ലെനിന്‍ രാജേന്ദ്രന്‍ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ സ്‌നേഹികളുമൊക്കെ ചേര്‍ന്ന് പണം സ്വരൂപിച്ചിരുന്നു.

ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നതായും വിവരമുണ്ട്. താന്‍ മരണപ്പെടുകയാണെങ്കില്‍ മൂക്കുത്തിയും ചുവന്ന വസ്ത്രവും അണിയിച്ച് കിടത്തണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും നയന അവസാന ആഗ്രഹമെന്ന മട്ടില്‍ അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തു. മരണത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നയനയുടെ താമസസ്ഥലത്ത് മൂക്കുത്തി എടുക്കാന്‍ ചെന്നപ്പോള്‍ പോലീസ് തടഞ്ഞു.

ഒടുവില്‍ സഹോദരന്‍ മധുവിന്റെ അനുവാദത്തോടെ മൂക്കുത്തിയും കമ്മലും മാലയുമടക്കമുള്ള ആഭരണങ്ങള്‍ കണ്ടെടുക്കുകയും മൃതദേഹത്തില്‍ മൂക്കുത്തി അണിയിക്കുകയും ചെയ്തിരുന്നു. അതേസമയം നയനയുടെ ഫോണ്‍കോളുകള്‍ പോലും പരിശോധിക്കാതെയാണ് മ്യൂസിയം പോലീസ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. ഇത്തരമൊരു മരണത്തില്‍ പോലീസ് പ്രാഥമികമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളില്‍ പോലും വീഴ്ചയുണ്ടായി.

ലാപ്‌ടോപ്പിലെ ഡേറ്റ പൂര്‍ണമായും നശിപ്പിച്ച നിലയിലും മൊബൈല്‍ഫോണിലെ സന്ദേശങ്ങള്‍ മായ്ച്ച നിലയിലുമായിരുന്നു വീട്ടുകാര്‍ക്ക് മടക്കി നല്‍കിയത്. മരണം നടന്ന് മാസങ്ങള്‍ക്കുശേഷം ഒരു വന്‍ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ക്ക്് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ അത് കാര്യമായി എടുത്തില്ല. നയനയുടെ പേരില്‍ തിരുവനന്തപുരത്ത് വസ്തു ഇടപാടുകളോ മറ്റ് പണമിടപാടുകളോ നടന്നിട്ടുണ്ടോ എന്നാവും പുനരന്വേഷണം ഏറ്റെടുത്ത െ്രെകംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക.

More in News

Trending

Recent

To Top