Connect with us

എനിക്കറിയാവുന്നത് സാധാരണ 4 പോസുകളാണ്, എന്നെ കൂടുതൽ പോസുകൾ പഠിപ്പിച്ചതിന് നന്ദി; നവ്യയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു

Actress

എനിക്കറിയാവുന്നത് സാധാരണ 4 പോസുകളാണ്, എന്നെ കൂടുതൽ പോസുകൾ പഠിപ്പിച്ചതിന് നന്ദി; നവ്യയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു

എനിക്കറിയാവുന്നത് സാധാരണ 4 പോസുകളാണ്, എന്നെ കൂടുതൽ പോസുകൾ പഠിപ്പിച്ചതിന് നന്ദി; നവ്യയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുന്നു

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നവ്യ വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഷൂട്ടുകളും ഡാൻസ് പ്രാക്റ്റീസുമൊക്കെയായി തിരക്കിലാണ് നവ്യ.

നടി ഷെയർ ചെയ്ത പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ഷൂട്ടിനിടയിലുള്ള രസകരമായ നിമിഷങ്ങളാണ് നവ്യ ഷെയർ ചെയ്യുന്നത്. “ഞാനിങ്ങനെ നിന്നാൽ മതിയോ? മിന്നാരം സിനിമയിൽ തിലകനങ്കിൾ വരുന്ന പോലെ,” എന്ന് നവ്യ ചോദിക്കുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നവ്യയ്ക്കായി 150 ലുക്കുകൾ ഒരുക്കിയത് സെലിബ്രേറ്റ് ചെയ്യുകയാണ് നവ്യയുടെ ഡിസൈനർ ടീം.

“വളരെ നന്ദി രാഖി. എന്നിലെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവന്നതിന്, എനിക്ക് ആത്മവിശ്വാസം നൽകുന്നതിനും പരീക്ഷണാത്മകമാകാൻ എന്നെ പ്രചോദിപ്പിച്ചതിനും. ഒരു കുട്ടിയെപ്പോലെയുള്ള ജിജ്ഞാസയും ആവേശവും ആണ് ഞാൻ നിങ്ങളിൽ ശ്രദ്ധിച്ച ഏറ്റവും നല്ല കാര്യം. എപ്പോഴും കുട്ടിയെപ്പോലെ ഇരിക്കുക. എന്നെ കൂടുതൽ പോസുകൾ പഠിപ്പിച്ചതിന് നന്ദി. എനിക്കറിയാവുന്നത് സാധാരണ 4 പോസുകളാണ്. ഒരു വർഷത്തിനുള്ളിൽ 150 ലുക്കുകൾ, ഒരുത്തി, ഫാംഫെഡ് പരസ്യങ്ങൾ, കിടിലം, കേരളം… ഇത്രേയെറെ കാര്യങ്ങൾ… എനിക്ക് വിശ്വസിക്കാനാവുന്നില്ല,” നവ്യയുടെ കുറിച്ചു.

അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ജാനകി ജാനേ’യാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ നവ്യ ചിത്രം.

More in Actress

Trending

Recent

To Top