ഒരു നായികയ്ക്കും ഈ ഗതി വരുത്തരുതേ !; സിനിമാ നടിയാണ് എന്നു പറഞ്ഞു വിശ്വസിപ്പിക്കാന്‍ നവ്യ പെട്ട പാട്!
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടില്ല, മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് നവ്യ നായര്‍. നീണ്ട പത്ത് വര്‍ഷം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്ന നവ്യ ഈയ്യടുത്താണ് ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുന്നത്. മലയാളികളുടെ എന്നത്തേയും ജനപ്രീയ നടിമാരില്‍ ഒരാളാണ് നവ്യ നായര്‍.
തന്നെ അറിയാത്ത ഒരു ചായക്കടക്കാരി ചേച്ചിയെ പരിചയപ്പെടുത്തുന്ന രസകരമായ വീഡിയോ പങ്കുവച്ചത് നവ്യ നായര്‍ തന്നെയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നവ്യ തന്റെ കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളും സിനിമാ വിശേഷങ്ങള്‍ക്കുമൊപ്പം ഇടയ്ക്ക് ചില രസകരമായ വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ നവ്യ, തനിക്ക് ട്രോളുകള്‍ വരും എന്നുറപ്പുണ്ടായിട്ടും പങ്കുവച്ച വീഡിയോ ആണ് വൈറലാവുന്നത്.
നാട്ടിന്‍ പുറത്തെ ഒരു ചായക്കടയില്‍ എത്തിയ നവ്യയെ, കടയിലെ ചേച്ചിയ്ക്ക് മനസ്സിലായില്ല. എവിടെയോ കണ്ടിട്ടുണ്ട്, ആളെ അറിയില്ല എന്നാണ് ആദ്യം തന്നെ അമ്മ പറയുന്നത്. പിന്നെ ‘ഞാന്‍ സിനിമാ നടി നവ്യ നായരാണ്’ എന്ന് പറഞ്ഞ് ഫലിപ്പിക്കാനുള്ള നവ്യയുടെ ശ്രമമായിരുന്നു. നന്ദനം സിനിമ കണ്ടിട്ടില്ലേ, അതിലെ ബാലാമണിയാണ് ഞാന്‍ എന്ന് നവ്യ പറഞ്ഞ് വിശ്വസിപ്പിയ്ക്കുന്നത് വളരെ രസകരമാണ്. മറയൂരിലുള്ള രേവതിക്കുട്ടിയാണ് തന്നെ അറിയാത്ത ആ നാട്ടിന്‍പുറത്തുകാരി എന്നും നവ്യ പരിചയപ്പെടുത്തി.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാലും ഒരു നടിയ്ക്കും ഈ അവസ്ഥയുണ്ടാവരുത് എന്ന് ചിലര്‍ വിലപിയ്ക്കുന്നു. ‘ഈ കാണുന്ന ഞാന്‍ ഞാനല്ല, ശരിക്കുമുള്ള ഞാന്‍ വേറെ എവിടെയോ ആണ്’ എന്നുള്ള സിനിമാ ഡയലോഗ് വച്ചുകൊണ്ട് സെലിബ്രിറ്റികളടക്കം പലരും നവ്യയെ ട്രോളുന്നുണ്ട്. ബാലാമണിയുടെ ലുക്ക് മാറിയത് കൊണ്ടാവും രേവതിക്കുട്ടി ചേച്ചിയ്ക്ക് മനസ്സിലാവാതെ പോയത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഒരു സിനിമാ നടിയുടെ രോധനം ആരും കാണാതെ പോകരുത് എന്ന് പറയുന്നവരുമുണ്ട്. എന്തായാലും വീഡിയോ വൈറലാണ്