Malayalam Breaking News
എന്തും തുറന്ന് സംസാരിക്കാൻ സാധിക്കുന്ന നടനാണ് അദ്ദേഹം -നമിത പ്രമോദ് !
എന്തും തുറന്ന് സംസാരിക്കാൻ സാധിക്കുന്ന നടനാണ് അദ്ദേഹം -നമിത പ്രമോദ് !
വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ എത്തി പിന്നീട് ട്രാഫികിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്.
താരത്തിന്റെ ഇഷ്ടനടനും സഹതാരവുമായ നിവിന്‍ പോളിയെപ്പറ്റി വാതോരാതെ സംസാരിക്കുകയാണ് നമിത. നിവിൻ പോളിയോടൊപ്പം പുതിയ തീരങ്ങളില്‍ നായികയായാണ് താരം അഭിനയിച്ചത്.
നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ചും താരം തുറന്നുപറയുന്നു. ഹോളിവുഡ് വരെ എത്താന്‍ തക്ക കഴിവുള്ള താരമാണ് നിവിനെന്ന് നമിത പറയുന്നു. അഭിനയത്തില്‍ മാത്രമല്ല മറ്റേതൊരു മേഖലയില്‍ കൈവെച്ചാലും താരത്തിന് വിജയിക്കാനാവുമെന്നും താരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എല്ലാവരേയും നന്നായി പന്തുണയ്ക്കുന്ന ആള്‍ കൂടിയാണ് നിവിന്‍ പോളി. വളരെ സൗഹാര്‍ദ്ദപരമായ സമീപനമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തോട് നമുക്ക് എന്തും തുറന്ന് സംസാരിക്കാമെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
namitha pramod about nivin poly