Connect with us

ആ സിനിമയിൽ മുകേഷിന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് മഞ്ജു വാര്യർ അവസാന നിമിഷം നിന്ന് പിന്മാറി കാരണം ഇത് ; വെളിപ്പെടുത്തി സംവിധായകൻ

Movies

ആ സിനിമയിൽ മുകേഷിന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് മഞ്ജു വാര്യർ അവസാന നിമിഷം നിന്ന് പിന്മാറി കാരണം ഇത് ; വെളിപ്പെടുത്തി സംവിധായകൻ

ആ സിനിമയിൽ മുകേഷിന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് മഞ്ജു വാര്യർ അവസാന നിമിഷം നിന്ന് പിന്മാറി കാരണം ഇത് ; വെളിപ്പെടുത്തി സംവിധായകൻ

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയുമായി മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ് മഞ്ജു വാര്യരുടേത്. ഒരിടവേളയ്ക്ക് ശേഷം മഞ്ജു വീണ്ടും മോളിവുഡില്‍ സജീവമായിരിക്കുകയാണ്. ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജുവിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മറ്റാരോടും കാണിക്കാത്ത സ്നേഹാദരവോടെ എതിരേറ്റു. മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്.

1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്. 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന സിനിമയിൽ ദിലീപിന്റെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു.

ഇപ്പോഴിതാ മഞ്ജു വാര്യറെ കുറിച്ച സംസാരിച്ചിരിക്കുകയാണ് സംവിധായകൻ വി എ എം വിനു .ഒരുപിടി മികച്ച സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിലെ ഹിറ്റ് കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ എന്ന പേരു നേടിയ സംവിധായകൻ ആണ് വിഎം വിനു. പല്ലാവൂർ ദേവനാരായണൻ, വേഷം, ബാലേട്ടൻ, ബസ് കണ്ടക്ടർ, മാമ്പഴക്കാലം, യെസ് യുവർ ഓണർ, സൂര്യൻ, മകന്റെ അച്ഛൻ, പെൺപട്ടണം, ഫേസ് ടു ഫേസ്, മറുപടി, കുട്ടിമാമ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ സംവിധയകനാണ് വിഎം വിനു.

മലയാളത്തിന്റെ താര ചക്രവർത്തിമാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ വിഎം വിനു സംവിധാനം ചെയ്തിട്ടുണ്ട്. പല്ലാവൂർ ദേവനാരായണൻ ആണ് മമ്മൂട്ടിയെ നായകനാക്കി വിനു ചെയ്ത ആദ്യ ചിത്രം. ഫേസ് ടു ഫേസ് എന്ന ചിത്രമാണ് ഒടുവിൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തത്. മോഹൻലാലിനെ നായകനാക്കി വിനു സംവിധാനം ചെയ്ത ബാലേട്ടൻ എന്ന ചിത്രം ഒരു വലിയ ഹിറ്റായി മാറിയിരുന്നു.

സഹ സംവിധായനായി കരിയർ ആരംഭിച്ച വ്യക്തിയാണ് വിനു. തന്റെ യൂട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഓർമ്മകളും പങ്കുവയ്ക്കാറുള്ള സംവിധായകൻ കൂടിയാണ് വിഎം വിനു. അടുത്തിടെ ഇനിയും നടക്കാത്ത തന്റെ ഒരു സ്വപ്നത്തെ കുറിച്ച് തുറന്നു വിഎം വിനു പറഞ്ഞിരുന്നു. ഒരു അഭിമുഖ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു വിഎം വിനുവിന്റെ തുറന്നു പറച്ചിൽ.

താൻ സംവിധാനം ചെയ്ത് ഇതുവരെ തീയറ്ററിൽ റിലീസ് ചെയ്യാത്ത ഓരോ വിളിയും കാതോർത്ത് എന്ന സിനിമയെ കുറിച്ചാണ് വിനു പങ്കുവച്ചിരിക്കുന്നത്. തീയറ്ററിൽ റിലീസ് ചെയ്യാതെ പോയ തന്റെ ചിത്രമാണ് ഓരോ വിളിയും കാതോർത്ത് എന്നും ആ ചിത്രത്തിൽ മുകേഷിന്റെ നായികയായി അഭിനയിക്കേണ്ടി യിരുന്നത് മഞ്ജു വാര്യർ ആയിരുന്നു എന്നുമാണ് വിനു പറയുന്നത്.

എന്നാൽ, ആ സമയം മഞ്ജുവിന് ചിക്കൻ പോക്‌സ് പിടിപ്പെട്ടതിനാൽ അവർക്ക് അഭിനയിക്കാൻ സാധിച്ചില്ല എന്നുമാണ് വിനു പറയുന്നത്. ഓരോ വിളിയും കാതോർത്ത് എന്ന സിനിമ ഇതുവരെ തീയറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല. അതിൽ മുകേഷിന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് മഞ്ജു വാര്യർ ആയിരുന്നു.

എന്നാൽ, ആ സമയത്താണ് മഞ്ജുവിന് ചിക്കൻ പോക്‌സ് പിടിപ്പെട്ടത്. അതുക്കൊണ്ട് അവർ ആ സിനിമയിൽ നിന്നും പിന്മാറി. എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന്. പക്ഷെ അന്നത് നടന്നില്ല. ഇനി അങ്ങനെ ഒരു സിനിമ ചെയ്‌തേക്കാം. ഞാൻ അതെക്കുറിച്ച് പ്ലാൻ ചെയ്യുന്നുണ്ട്.

നല്ല ഒരു നടിയാണ് മഞ്ജു വാര്യർ. എന്നെ ഇടയ്ക്ക് വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കാറുണ്ടെന്നും വിനു പറയുന്നു.
തങ്ങൾ തമ്മിൽ നല്ലൊരു സുഹൃത്ത് ബന്ധം ഉണ്ടെന്നും അതുക്കൊണ്ട് എപ്പോൾ വേണമെങ്കിലും ഒരുമിച്ചൊരു സിനിമ നടന്നേക്കാമെന്നും വിഎം വിനു പറഞ്ഞു. താൻ ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ച് മുൻപ് ഒരു വീഡിയോയിൽ വിനു പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending