Connect with us

എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്; ഏറെ വേദന തോന്നുന്നു ; ഷക്കീല!

Movies

എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്; ഏറെ വേദന തോന്നുന്നു ; ഷക്കീല!

എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്; ഏറെ വേദന തോന്നുന്നു ; ഷക്കീല!

നടി ഷക്കീലയാണ് അതിഥി എന്ന കാരണത്താല്‍ നല്ല സമയം’ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് ഏറെ വിവാദമായിരിക്കുകയാണ് . ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു അണിയറ പ്രവർത്തകർ അന്തരിച്ചു . തീരുമാനമെന്നും ട്രെയ്ലര്‍ പറഞ്ഞിരുന്ന സമയത്ത് ഓണ്‍ലൈന്‍ ആയി എത്തുമെന്നും. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷക്കീല.ഇതാദ്യമായല്ല ഇത്തരം അവഗണനകൾ നേരിടുന്നത്. തനിക്ക് ഇതിൽ അതിയായ വിഷമമുണ്ടെന്ന് ഷക്കീല പറഞ്ഞു. ഫേസ്ബുക്കിലൂടെ സംവിധായകൻ ഒമർ ലുലുവിനൊപ്പമാണ് ഷക്കീല പ്രതികരണവുമായി എത്തിയത്.

‘എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്. ഞാൻ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്ന് എനിക്ക് കുറെ മെസ്സേജ് വന്നു. എന്നാൽ എനിക്ക് ഏറെ വേദനയാണ് തോന്നുന്നത്. നിങ്ങൾ തന്നെയാണ് എന്നെ ഈ അന്തസ്സിലേക്ക് എത്തിച്ചത്. എന്നിട്ട് നിങ്ങൾ തന്നെ ഈ അംഗീകാരം എനിക്ക് തരുന്നില്ല. അതിന്റെ കാരണം എന്ത് എന്ന് എനിക്ക് അറിയില്ല. സോറി മിസ് യു’, ഷക്കീല പറഞ്ഞു.

സംഭവത്തിൽ ഒമർ ലുലു ഷക്കീലയോട് ക്ഷമ ചോദിക്കുകയും ചെയ്തു. ‘കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ഇന്ന് നമ്മുടെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നു. ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോൾ മുതൽ പ്രശ്നങ്ങൾ തുടങ്ങി. വൈകുന്നേരം ആയപ്പോൾ സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ് അത് ഒഴിവാക്കി. ചേച്ചി ഇങ്ങോട്ട് വരുകയും ചെയ്തു. ചേച്ചി ബിഗ് സോറി’, ഒമർ ലുലു പറഞ്ഞു.’അത് ഞങ്ങൾക്ക് മനസിലായി. നിങ്ങൾ മാത്രമാണെങ്കിൽ ഈ പരിപാടി ഞങ്ങൾ നടത്താമെന്ന് അവർ പറഞ്ഞു. ചേച്ചിയെ ക്ഷണിച്ച ശേഷം ഞങ്ങൾക്ക് മാത്രം പ്രോഗ്രാം ചെയ്യുന്നത് വലിയ തെറ്റാണ് എന്നതിനാൽ ആ പരിപാടി തന്നെ വേണ്ടെന്ന് വെച്ചു. കോഴിക്കോടുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നു ഈ പരിപാടി ക്യാൻസൽ ചെയ്തതിൽ’, ഒമർ ലുലു കൂട്ടിച്ചേർത്തു.

More in Movies

Trending

Recent

To Top