Malayalam
ധ്വനി ബേബിയുടെ ആദ്യ യാത്ര, സ്ഥിരമായി ട്രിപ്പുകള്‍ പോയിരുന്ന ഞങ്ങള്‍ക്ക് കുഞ്ഞുവാവ വന്നതോടെ ഒരു ബ്രേക്ക് ആയി പോയി… ആ ബ്രേക്ക് മറികടന്ന് മുന്നോട്ട് പോവുന്നു; പുതിയ വീഡിയോയുമായി താരദമ്പതികൾ
ധ്വനി ബേബിയുടെ ആദ്യ യാത്ര, സ്ഥിരമായി ട്രിപ്പുകള്‍ പോയിരുന്ന ഞങ്ങള്‍ക്ക് കുഞ്ഞുവാവ വന്നതോടെ ഒരു ബ്രേക്ക് ആയി പോയി… ആ ബ്രേക്ക് മറികടന്ന് മുന്നോട്ട് പോവുന്നു; പുതിയ വീഡിയോയുമായി താരദമ്പതികൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുല വിജയ്-യുവ കൃഷ്ണ. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് പുതിയ തിഥി എത്തിയത്. ഒരു പെൺകുഞ്ഞിനാണ് മൃദുല ജന്മം നൽകിയത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ മറ്റു വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്.
ഇപ്പോഴിതാ പുതിയ വ്ലോഗുമായി എത്തിയിരിക്കുകയാണ് താരദമ്പതികൾ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷം നിറഞ്ഞ ദിവസത്തെ പറ്റിയാണ് വ്‌ളോഗിലൂടെ മൃദുല പറഞ്ഞിരിക്കുന്നത്. ഒപ്പം ഇത്രയും കാലത്തെ ഇടവേള അവസാനിപ്പിക്കുകയാണെന്നും മുന്നോട്ട് ചില ലക്ഷ്യങ്ങളുണ്ടെന്നും താരദമ്പതിമാര്‍ ഒരുപോലെ പറയുന്നു.
വര്‍ക്കലയിലുള്ള റിസോര്‍ട്ടിലെ മുറിയില്‍ നിന്നുള്ള വീഡിയോയുമായിട്ടാണ് മൃദുല എത്തിയത്. അവസാനം കാന്തല്ലൂരില്‍ ആണ് പോയത്. അത് ഗര്‍ഭിണിയാവുന്നതിന് മുന്‍പുള്ള യാത്രയായിരുന്നു. ഞാന്‍ ഗര്‍ഭിണിയായതിന് ശേഷം ഞങ്ങള്‍ രണ്ട് പേരും എവിടേക്കും യാത്ര പോയിട്ടില്ല. ഇപ്പോള്‍ വാവയ്ക്ക് മൂന്ന് മാസമായി. ഇനി വര്‍ക്കലയില്‍ നിന്ന് തന്നെ യാത്ര തുടങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മൃദുല പറയുന്നത്.
കുഞ്ഞ് കാറില്‍ നിന്നും ബഹളം വെച്ചിട്ടുള്ള അനുഭവം ഉള്ളതിനാല്‍ ഒരു റിസ്‌ക് എടുത്താണ് ഞങ്ങള്‍ ഇറങ്ങിയത്. എന്തായാലും ധ്വനി ബേബിയുടെ ആദ്യ യാത്രയാണിതെന്നും ഏകദേശം ഒരു വര്‍ഷത്തിന് ശേഷം നമ്മള്‍ ഒരുമിച്ച് വാവയെയും കൊണ്ട് ഇറങ്ങിയതാണെന്നും യുവ പറയുന്നു. മൃദുലയും ഞാനും കല്യാണം കഴിഞ്ഞത് മുതല്‍ ഒരുപാട് യാത്ര ചെയ്തിരുന്നു. സ്ഥിരമായി ട്രിപ്പുകള്‍ പോയിരുന്ന ഞങ്ങള്‍ക്ക് കുഞ്ഞുവാവ വന്നതോടെ ഒരു ബ്രേക്ക് ആയി പോയി. ആ ബ്രേക്ക് മറികടന്ന് മുന്നോട്ട് പോവുകയാണെന്നും യുവ സൂചിപ്പിച്ചു.
വര്‍ക്കലയില്‍ നിന്നും മൂന്നാര്‍, വയനാട്, അങ്ങനെ കേരളം മുഴുവന്‍ കറങ്ങിയതിന് ശേഷം സൗത്ത് ഇന്ത്യയാകെ കറങ്ങും. പിന്നെ നോര്‍ത്ത് ഇന്ത്യ, വെസ്റ്റ് ഇന്ത്യ, ഒക്കെ കഴിഞ്ഞതിന് ശേഷമേ ഞങ്ങള്‍ ഇന്റര്‍നാഷണല്‍ ട്രിപ്പിന് ഇറങ്ങുകയുള്ളുവെന്നും യുവ കൂട്ടിച്ചേര്‍ത്തു. പുതിയ യാത്രയില്‍ കുറച്ച് സാഹസികത കൂടി പരീക്ഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു യുവ. ഇത്തവണ സര്‍ഫിങ് ഒക്കെ നടത്താനുള്ള പ്ലാനുമായിട്ടാണ് താരമെത്തിയത്.
എന്തായാലും മൃദുലയ്ക്കും യുവയ്ക്കും ആശംസകളുമായി എത്തുകയാണ് ആരാധകര്‍. കുറേ കാലത്തിന് ശേഷമാണെങ്കിലും കുടുംബസമേതം എല്ലാവരെയും കാണാന്‍ സാധിച്ചതിന്റെ സന്തോഷമാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. അച്ഛനെ പോലെ ധ്വനിമോള്‍ സുന്ദരിയായിരിക്കുന്നു. ഇനിയും നിങ്ങളുടെ വ്‌ളോഗ് കാണാന്‍ കാത്തിരിക്കുകയാണെന്ന് ചിലര്‍ പറയുമ്പോള്‍ മൃദുലയോട് അഭിനയത്തിലേക്ക് തിരികെ വരുന്നതിനെ പറ്റിയുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരികയാണ്.
