Connect with us

നരേൻ വീണ്ടും ഒരച്ഛനായി; സന്തോഷ വാർത്ത പങ്കുവെച്ച് നടൻ കുറിച്ചത് കണ്ടോ?

Malayalam

നരേൻ വീണ്ടും ഒരച്ഛനായി; സന്തോഷ വാർത്ത പങ്കുവെച്ച് നടൻ കുറിച്ചത് കണ്ടോ?

നരേൻ വീണ്ടും ഒരച്ഛനായി; സന്തോഷ വാർത്ത പങ്കുവെച്ച് നടൻ കുറിച്ചത് കണ്ടോ?

നടൻ നരേൻ വീണ്ടും ഒരച്ഛനായി. ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്നായിരുന്നു നരേന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുഞ്ഞതിഥിയുടെ കൈയ്യുടെ ചിത്രവും പങ്കുവെച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്.

വിവാഹവാർഷിക ദിനത്തിലാണ് വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം നടൻ ആരാ ധകരുമായി പങ്കുവെച്ചത്. പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു,” നരേൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനഞ്ച് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. കുടുംബസമേതമുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.

സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നരേൻ പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി. സിനിമയിലെത്തിയതിന് ശേഷമായിരുന്നു സുനില്‍ എന്ന പേര് മാറ്റി നരേന്‍ എന്നാക്കിയത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു.

More in Malayalam

Trending

Recent

To Top