Movies
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ്. ഗിഫ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുക്കുന്നത്.
ഗിഫ്റ്റിന്റെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. ഇളയരാജ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ഏഴ് പാട്ടുകള്‍ ഉണ്ടാകും. ഇളയരാജയും ഒരു ഗാനം ആലപിക്കുന്നുണ്ട്. ഡാന്‍സ് കൊറിയോഗ്രാഫര്‍ സാന്‍ഡിയാണ് നായകന്‍. കോവൈ സരള, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി എന്നീ താരങ്ങള്‍ ചിത്രത്തിലുണ്ട്.
പൃഥ്വിരാജും നയന്‍താരയും ഒന്നിച്ച ‘ഗോള്‍ഡ്’ ആണ് ഒടുവിലായി പുറത്തിറങ്ങിയ അല്‍ഫോണ്‍സ് ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
സിനിമ വേണ്ടത്ര രീതിയില്‍ വിജയമാകാതിരുന്നതിനെ തുടര്‍ന്ന് അല്‍ഫോന്‍സിന് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം ഏറെ നാളുകളായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു.
