Movies
ഈ അഭിനയ പ്രതിഭയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍; ഏക്ത കപൂര്‍
ഈ അഭിനയ പ്രതിഭയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍; ഏക്ത കപൂര്‍
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കാന്‍ ബോളിവുഡ് നിര്‍മാതാവ് എക്ത കപൂര്‍. മോഹന്‍ലാലിനും അച്ഛന്‍ ജീതേന്ദ്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് ഏക്ത ഇത് അറിയിച്ചിരിക്കുന്നത്.
200 കോടിയായിരിക്കും ചിത്രത്തിന്റെ മുതല്‍ മുടക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്. ഏക്ത കപൂർ നിർമിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ഇത്.
ഈ അഭിനയ പ്രതിഭയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ് എന്നീ നിര്‍മ്മാണ കമ്പനികള്‍ക്കൊപ്പം വൃഷഭയ്ക്കുവേണ്ടി ബാലാജി ടെലിഫിലിംസും കൈകോര്‍ക്കുകയാണ്. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രം.തലമുറകളിലൂടെ സഞ്ചരിക്കുന്ന, വൈകാരികതയിലും ഒപ്പം വിഎഫ്എക്‌സിലും മുന്നില്‍ നില്‍ക്കുന്ന ഒരു എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം. 2024 ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നെന്ന് കരുതപ്പെടുന്ന വൃഷഭ സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ ഒരേസമയം എത്തും- ഏക്ത കപൂര്‍ പറഞ്ഞു.
‘വൃഷഭ’യുടെ ചിത്രീകരണം ഈ മാസം അവസാനം ലണ്ടനില്‍ ആരംഭിക്കും. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് നിര്‍മ്മിക്കപ്പെടുന്നത്. യഷ് രാജ് ഫിലിംസിന്റെ മുംബൈയിലെ ഓഫീസില്‍ ഏക്തയുമായുള്ള ചര്‍ച്ചകള്‍ക്കായി ഇന്നലെ മോഹന്‍ലാല്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആണ് വൃഷഭ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.