Connect with us

മൂന്ന് വർഷത്തിന് ശേഷം അത് സംഭവിക്കുന്നു; സന്തോഷ വാർത്ത പുറത്ത്

Movies

മൂന്ന് വർഷത്തിന് ശേഷം അത് സംഭവിക്കുന്നു; സന്തോഷ വാർത്ത പുറത്ത്

മൂന്ന് വർഷത്തിന് ശേഷം അത് സംഭവിക്കുന്നു; സന്തോഷ വാർത്ത പുറത്ത്

മികച്ച കഥാപാത്രങ്ങളെ അവതരപ്പിച്ച് മലയാളത്തിന്റെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. മൂന്നു വർഷത്തിലേറെയുള്ള ഇടവേളയ്ക്കു ശേഷം ദിലീപിൻ്റെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ് . കോമഡി ത്രില്ലർ ട്രാക്കിലൊരുക്കുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് തിയറ്റർ റിലീസ് തീയതി അനൗൺ‌സ് ചെയ്തുകൊണ്ട് ടീസർ പുറത്തിറക്കിയത്.

ഫാമിലി എന്റർടൈനർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു കൊണ്ടുള്ള രണ്ടാമത്തെ ദിവസം റിലീസ് ചെയിതത് . വളരെ സീരിയസ് ആയിട്ടുള്ള ഒരു ടീസറാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ മുംബൈ ഷൂട്ടിങ്ങിനിടയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് റാഫി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമായതിനാൽ വോയിസ് ഓഫ് സത്യനാഥന് വേണ്ടി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

പ്രായഭേദമെന്യേ എല്ലാത്തരം പ്രേക്ഷകർക്കും ഒത്തൊരുമിച്ച് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ. പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ദിലീപേട്ടന്റെ സമയം വീണ്ടും തുടങ്ങി, ഇനി അങ്ങേരുടെ കാലമാണ്…ദിലീപേട്ടനിൽ നിന്ന് കാലങ്ങളായി നമ്മൾ മിസ്സ്‌ ചെയ്ത പലതും സത്യനാഥൻ തിരിച്ച് തരും എന്നത് കൂടി വ്യക്തമാക്കുന്ന ടീസർ! ഒത്തിരി നാളത്തെ കാത്തിരിപ്പിനൊടുവിൽ അവൻ വരുന്നു തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിയ്ക്കുന്നത്

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. അനുപം ഖേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് മുമ്പ് പ്രജ, പ്രണയം, കളിമണ്ണ് എന്നീ മലയാളം ചിത്രങ്ങളിൽ അനുപം ഖേർ അഭിനയിച്ചിട്ടുണ്ട്.

പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം നൽകി ആരാധിച്ചിരുന്ന നടൻ ഇപ്പോൾ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കേസും പിന്നാലെ ഉണ്ടായ സിനിമകളുടെ പരാജയങ്ങളുമൊക്കെ നടന്റെ കരിയറിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തിരിച്ചുവരവിലൂടെ കേസിനെ തുടർന്ന് തനിക്ക് നഷ്ടപ്പെട്ട പേരും വിശ്വാസ്യതയുമൊക്കെ തിരിച്ചു പിടിക്കാൻ കൂടിയാകും ദിലീപിന്റെ ശ്രമം.

2019 ഡിസംബറിൽ ക്രിസ്മസ് റിലീസായിരുന്ന മൈ സാൻ്റയാണ് ദിലീപ് നായകനായി അവസാനം തിയറ്ററിലെത്തിയ ചിത്രം. പിന്നീട് ദിലീപ് വ്യത്യസ്ത വേഷത്തിലെത്തിയ കേശു ഈ വീടിൻ്റെ നാഥൻ ഒടിടിയിലായിരുന്നു റിലീസ്. സമീപകാലത്ത് തട്ടാശേരികൂട്ടം എന്ന ചിത്രത്തിൽ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. വോയ്സ് ഓഫ് സത്യനാഥിനു ശേഷം ഓണം റിലീസായി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയും തയാറാകുന്നുണ്ട്.

More in Movies

Trending

Recent

To Top