Connect with us

ഈ ദിവസം 99 രൂപയ്ക്ക് തിയേറ്ററില്‍ പോയി സിനിമ കാണാം; ദേശീയ സിനിമാദിന ഓഫര്‍ വീണ്ടും

Malayalam

ഈ ദിവസം 99 രൂപയ്ക്ക് തിയേറ്ററില്‍ പോയി സിനിമ കാണാം; ദേശീയ സിനിമാദിന ഓഫര്‍ വീണ്ടും

ഈ ദിവസം 99 രൂപയ്ക്ക് തിയേറ്ററില്‍ പോയി സിനിമ കാണാം; ദേശീയ സിനിമാദിന ഓഫര്‍ വീണ്ടും

സമീപകാലത്ത് വലിയ വര്‍ധനവാണ് സിനിമാ ടിക്കറ്റ് നിരക്കില്‍ സംഭവിച്ചത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ന്‍ കഴിഞ്ഞ വര്‍ഷം മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരില്‍ ഈ വര്‍ഷവും ആ ഓഫര്‍ വരുന്നുണ്ട്.

ഇത് പ്രകാരം വരുന്ന ഒക്ടോബര്‍ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപൊളിസ്, മിറാഷ്, സിറ്റിെ്രെപഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.

ചലച്ചിത്രവ്യവസായത്തിന് ഉണര്‍വ്വ് പകരുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള ദേശീയ ചലച്ചിത്രദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒറ്റദിവസം 65 ലക്ഷം ടിക്കറ്റുകളാണ് ഒറ്റ ദിവസം വിറ്റുപോയത്. ആ റെക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇതിന്റെ പ്രയോക്താക്കള്‍.

അതേസമയം ഇന്ത്യന്‍ തിയറ്റര്‍ വ്യവസായം മികച്ച നിലയിലാണ് ഇപ്പോള്‍. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് വന്‍ വിജയചിത്രങ്ങള്‍ വന്ന ഓഗസ്റ്റ് മാസം റെക്കോര്‍ഡ് കളക്ഷനാണ് തിയറ്ററുകളില്‍ എത്തിയത്. ഇത്തവണത്തെ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ രാജ്യത്തെ തിയറ്ററുകളില്‍ നിന്ന് വന്ന കളക്ഷന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഖ്യ ആയിരുന്നു. ജയിലര്‍, ഗദര്‍ 2, ഒഎംജി 2, ഭോല ശങ്കര്‍ എന്നിവ ചേര്‍ന്ന് സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ നേടിയത് 390 കോടി ആയിരുന്നു.

More in Malayalam

Trending