Connect with us

മോഹൻലാലിന്റെ കല്യാണത്തിന് വച്ചതും ബറോസ് പൂജയ്ക്ക് മമ്മൂട്ടി വച്ചതും ഒരേ കണ്ണാടി ! അതിന്റെ വില ഇത്ര !!

Malayalam

മോഹൻലാലിന്റെ കല്യാണത്തിന് വച്ചതും ബറോസ് പൂജയ്ക്ക് മമ്മൂട്ടി വച്ചതും ഒരേ കണ്ണാടി ! അതിന്റെ വില ഇത്ര !!

മോഹൻലാലിന്റെ കല്യാണത്തിന് വച്ചതും ബറോസ് പൂജയ്ക്ക് മമ്മൂട്ടി വച്ചതും ഒരേ കണ്ണാടി ! അതിന്റെ വില ഇത്ര !!

സിനിമ കഴിഞ്ഞാൽ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഏറെ ഇഷ്ടം വാഹനങ്ങളോടും കൂളിംഗ് ഗ്ലാസ്സുകളോടുമാണ്.
സിനിമയില്‍ മാത്രമല്ല മറ്റ് ചടങ്ങുകള്‍ക്കും മമ്മൂട്ടി ധരിക്കുന്ന വസ്‍ത്രങ്ങളും ലുക്കും ശ്രദ്ധ നേടാറുണ്ട്. മോഹൻലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോൾ വച്ചിരുന്ന കണ്ണാടിയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും വെച്ചതെന്നായിരുന്നു മമ്മൂട്ടി അടുത്തിടെ പറഞ്ഞത്.

പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ള ജുബ്ബയും മുണ്ടും കണ്ണടയും വച്ച് കാറിൽ മോഹൻലാലിന്റെ കല്യാണത്തിന് എത്തുന്ന വിഡിയോ ഇപ്പോഴും ഹിറ്റാണ്. സംഘം സിനിമയുടെ ലൊക്കേഷനിൽ നിന്നായിരുന്നു അന്ന് മമ്മൂട്ടിയുടെ വരവ്. 1988ലായിരുന്നു മോഹൻലാലിന്റെ വിവാഹം. ആ കണ്ണാടിയുടെ വില കണ്ടുപിടിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. 162000 രൂപയാണ് കണ്ണാടിയുടെ വില

പഴയ കൂളിങ് ഗ്ലാസ് മാത്രമല്ല വസ്ത്രങ്ങളും അതുപോലെ തന്നെ താരം സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. 1993ൽ ബോക്സർ മുഹമ്മദ് അലിക്കൊപ്പമുള്ള ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരുന്ന ഷർട്ട് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അഭിമുഖത്തിനിടെ സഞ്ജു ശിവറാമും പറയുകയുണ്ടായി.

അതേസമയം മലയാളി സിനിമാപ്രേമികളില്‍ കാത്തിരുന്ന മമ്മൂട്ടി നായകനായ റോഷാക്ക് തീയറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നോട്ട് പോവുകയാണ്.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെയും സഞ്ജു ശിവ്‍റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.

‘ലൂക്ക് ആന്‍റണി’ എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്.

More in Malayalam

Trending

Recent

To Top