Connect with us

ബ്രഹ്‌മാവിന്റെ പുത്രി…തീ പോലെ ഫീനിക്സ് പക്ഷിയായി ഉയർത്ത് എഴുന്നേറ്റു അഭയ ഹിരണ്മയിയുടെ ഇപ്പോഴത്തെ ജീവിതം

Malayalam

ബ്രഹ്‌മാവിന്റെ പുത്രി…തീ പോലെ ഫീനിക്സ് പക്ഷിയായി ഉയർത്ത് എഴുന്നേറ്റു അഭയ ഹിരണ്മയിയുടെ ഇപ്പോഴത്തെ ജീവിതം

ബ്രഹ്‌മാവിന്റെ പുത്രി…തീ പോലെ ഫീനിക്സ് പക്ഷിയായി ഉയർത്ത് എഴുന്നേറ്റു അഭയ ഹിരണ്മയിയുടെ ഇപ്പോഴത്തെ ജീവിതം

മലയാളികൾക്ക് അഭയ ഹിരണ്മയി പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. വേറിട്ട ആലാപന ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ . ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിലും അഭയ പാടിയിട്ടുള്ള മിക്ക ഗാനങ്ങളും ശ്രദ്ധനേടിയിട്ടുള്ളവയാണ്. നിരവധി ​​​ഗായകരുള്ള മലയാളത്തിൽ അഭയ ഹിരൺമയിക്ക് അതിവേ​​ഗത്തിൽ ആരാധകർ കൂടിയത് വേറിട്ട ശബ്ദത്തിനുടമയായത് കൊണ്ട് മാത്രമാണ്.

അഭയ ഇപ്പോൾ തിരക്കിന്റെ ലോകത്താണ്. സംഗീത ലോകത്തേക്ക് കൂടുത ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. അടുത്തിടെയായി ഇൻസ്റ്റാഗ്രാം വൺ മിനിറ്റ് മ്യൂസിക് വീഡിയോ അഭയ തുടക്കം കുറിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയിരുന്നു അതിന് ലഭിച്ചത്. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഒമര്‍ ലുലുവിന്റെ പുതിയ സിനിമയിലും അഭയ പങ്കാളിയാവുന്നുണ്ട്. പുതിയ ചിത്രമായ നല്ല സമയത്തില്‍ അഭയ ഹിരണ്‍മയിയും ഗാനം ആലപിച്ചിട്ടുണ്ട്. ഒമറിന്റെ സിനിമയ്ക്കായി പാടാനായതില്‍ ഒത്തിരി സന്തോഷം. പല പ്രാവശ്യമായി നമ്മള്‍ കണ്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. പാട്ടുകേട്ടു,പാട്ടുപാടാനായി വന്നതാണ്. നല്ല സമയമെന്നാണ് സിനിമയുടെ പേര് എല്ലാവര്‍ക്കും നല്ല സമയമുണ്ടാവട്ടെ എന്നായിരുന്നു അഭയ ഇതേ കുറിച്ച് പറഞ്ഞത്

പാട്ട് മാത്രമല്ല മോഡലിംഗിലും സജീവമാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് അഭയ പലപ്പോഴും ആരാധകർക്ക് മുമ്പിൽ എത്താറുണ്ട്. നേരത്തെ വധുവായി അണിഞ്ഞൊരുങ്ങി നടത്തിയ ഫോട്ടോഷൂട്ട് വലിയയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ ഓണം സ്‌പെഷ്യല്‍ ഒരു ഫോട്ടോ ഷൂട്ടും താരം നടത്തിയിരുന്നു. എല്ലാ ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയത്. വസ്ത്രധാരണത്തില്‍ പ്രത്യേകമായൊരു സ്റ്റൈലുണ്ട് അഭയയ്ക്ക്. വസ്ത്രത്തിന്റെ പേരിൽ നിരവധി വിമർശങ്ങൾക്ക് അഭയ പാത്രമായിട്ടുണ്ട്. പലപ്പോഴും അതിനെല്ലാം കുറിയ്ക്ക് കൊള്ളുന്ന മറുപടിയും താരം നൽകിയിട്ടുണ്ട്

ആരെയും ഭയമില്ലാത്തവള്‍ എന്നാണ് അഭയയുടെ അര്‍ത്ഥം. ബ്രഹ്‌മാവിന്റെ പുത്രിയെന്നാണ് ഹിരണ്‍മയിയുടെ അര്‍ത്ഥം. അതുപോലെ തന്നെയാണ് അഭയയുടെ ജീവിതവും.

അഭയയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പലപ്പോഴും വ്യത്യസ്തത കാണാം. അഭയയുടെ കാഴ്ചപ്പാടുകളിലും ആ വ്യത്യസ്തത പ്രകടമാണ്. ഒരുപക്ഷെ അഭയയുടെ വായനാ ശീലമാകാം മറ്റുള്ളവരിൽ നിന്നും അഭയയെ വ്യത്യസ്തയാക്കുന്ന ഒരു ഘടകം.ജീവിതത്തില്‍ തനിക്കാദ്യമായി കിട്ടിയ പുസ്തകം എന്റെ കഥയാണെന്ന് അഭയ ഹിരണ്‍മയി ഒരിക്കൽ പറഞ്ഞിരുന്നു. അഭയ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന എഴുത്തുകാരി മാധവി കുട്ടിയെ തന്നെയാണ്

മാധവിക്കുട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് നിരവധി തവണ വാചാലയായിട്ടുണ്ട്. എങ്ങനെ പറഞ്ഞ് അവസാനിപ്പിക്കണമെന്നറിയാത്ത വ്യക്തിത്വമാണ് മാധവിക്കുട്ടിയേത്. മാധവിക്കുട്ടിയൊരു തീയാണ്, അത് നമ്മള്‍ എങ്ങനെ ആവാഹിക്കാനാണ്. അതങ്ങനെ തന്നെ വിടാനല്ലേ നമുക്ക് പറ്റൂ. അവരെക്കുറിച്ച് പറയുമ്പോഴെല്ലാം ഞാന്‍ എക്‌സൈറ്റഡാവാറുണ്ട്. എത്ര രസകരമായിട്ടാണ് അവര്‍ പ്രണയിച്ചത്. അതേപോലെ പ്രണയിക്കാന്‍ ഒരുകാലത്തും ആര്‍ക്കും സാധിക്കില്ല. ഉള്ളിന്റെയുള്ളില്‍ അവര്‍ ഒരു ടെറര്‍ കൂടിയാണ്. എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാത്ത തരത്തിലുള്ള വ്യക്തിത്വമാണ് മാധവിക്കുട്ടിയുടേത് എന്നുമായിരുന്നു മുന്‍പ് അഭയ പറഞ്ഞത്

അഭയയെ സോഷ്യൽമീഡിയ ഇത്രയേറെ ശ്രദ്ധിച്ച് തുടങ്ങിയത് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി പ്രണയത്തിലായതിന് ശേഷമാണ്. പത്ത് വർഷത്തോളം ഇരുവരും ലിവിങ് ടു​ഗെതർ റിലേഷൻ ഷിപ്പിലായിരുന്നു. വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമായ ​ഗോപി സുന്ദറിനെ എന്തിന് പ്രണയിച്ചുവെന്ന ചോദ്യം ഉന്നയിച്ച് കൊണ്ട് നിരവധി പേരായിരുന്നു അഭയ്ക്ക് എതിരെ അന്ന് തിരിഞ്ഞത്. അടുത്തിടെയാണ് ഇരുവരും പിരിഞ്ഞത്. അതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമൊക്കെ ഉണ്ടായപ്പോഴും അഭയ ശക്തമായി ഗോപി സുന്ദറിനെ പിന്തുണച്ചിരുന്നു.എല്ലാ പ്രതിസന്ധികളും മറികടന്ന് ഒരു ഫിനിക്സ്‌ പക്ഷിയെ പോലെ പറന്നുയരുകയാണ് അഭയ

ഗോപി സുന്ദറായിരുന്നു അഭയയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും പാടിയിട്ടുള്ള അഭയ ആദ്യമായി പാടുന്നത് 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ്. ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ടു കൺട്രിസ് എന്ന ദിലീപ് ചിത്രത്തിലെ തന്നെ താനേ എന്ന ഗാനത്തിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പാടിയപ്പോഴാണ് അഭയ ജനമനസുകളിൽ ഇടം നേടിയത്.

എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു അഭയ ഗോപി സുന്ദറിനെ പരിചയപ്പെടുന്നത്. പാടാന്‍ നല്ല കഴിവുണ്ടല്ലോ, ഉചിതമായൊരു തീരുമാനമെടുത്തൂടേയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സംഗീത കുടുംബത്തില്‍ ജനിച്ച അഭയയ്ക്ക് പാട്ടില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് കരിയറാക്കിയാല്‍ ശരിയാവുമോയെന്ന ആശങ്കയായിരുന്നു. എഞ്ചീനിയറിംഗിലേക്കല്ല താന്‍ പോവേണ്ടതെന്ന് മനസിലാക്കി സംഗീത വഴി തിരഞ്ഞെടുത്തത് അങ്ങനെയായിരുന്നുവെന്ന് അഭയ ഒരിക്കൽ വ്യക്തമാക്കിയിരുന്നു

കരിയറിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടുമ്പോഴും ഗോപി സുന്ദറിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അഭയ മൗനം പാലിക്കുകയാണ് ഇപ്പോഴും. 10 വര്‍ഷത്തോളമായുള്ള ലിവിങ് റ്റുഗദര്‍ ഇരുവരും അവസാനിപ്പിച്ചതിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ സ്വകാര്യമായിത്തന്നെ വെക്കാനിഷ്ടപ്പെടുന്ന അഭയ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്റെ കൂടെ ജീവിച്ചയാള്‍ക്ക് പരാതിയില്ല, പിന്നെന്തിനാണ് മറ്റുള്ളവരോട് ഞാന്‍ മറുപടി കൊടുക്കുന്നതെന്നായിരുന്നു ഗോപി സുന്ദര്‍ ചോദിച്ചത്.

ഒരു വിവാദങ്ങളും സൈബർ ആക്രമണവും അഭയ തകർക്കില്ല, ശക്തമായി മനസ്സോടെ, നിറഞ്ഞ പുഞ്ചിരിയോടെ സംഗീത ലോകത്ത് അഭയ്ക്ക് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ

More in Malayalam

Trending

Recent

To Top