News
സിനിമാ ലോകത്തെ സൈറ ബാനുവിന്റെ മികച്ച പ്രകടനങ്ങള്‍ തലമുറകള്‍ തോറും പ്രശംസിക്കപ്പെടും; നരേന്ദ്ര മോദി
സിനിമാ ലോകത്തെ സൈറ ബാനുവിന്റെ മികച്ച പ്രകടനങ്ങള്‍ തലമുറകള്‍ തോറും പ്രശംസിക്കപ്പെടും; നരേന്ദ്ര മോദി
മുതിര്‍ന്ന നടി സൈറ ബാനുവുമായിട്ടുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘സൈറ ബാനു ജിയുമായുള്ള കൂടിക്കാഴ്ച മനോഹരമായ ഒരു അനുഭവമായിരുന്നു. സിനിമാ ലോകത്തെ സൈറ ബാനുവിന്റെ മികച്ച പ്രകടനങ്ങള്‍ തലമുറകള്‍ തോറും പ്രശംസിക്കപ്പെടും. ഞങ്ങള്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി’എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. വെള്ളിയാഴ്ചയാണ് സൈറ ബാനുവും മോദിയുമായുള്ള കൂടിക്കാഴ്ച നടന്നത്.
അന്തരിച്ച ഇതിഹാസ നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയായ സൈറ ബാനു, 1961ല്‍ ഷമ്മി കപൂറിനൊപ്പം ‘ജംഗ്ലീ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഷാഗിര്‍ഡ് (1967), ദിവാന (1968), സഗീന (1974) എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ദിലീപ് കുമാറുമായുള്ള വിവാഹ ശേഷവും സിനിമയില്‍ സൈറ ബാനു അഭിനയിച്ചിരുന്നു.
