Connect with us

എംകെ സ്റ്റാലിനെ പോലും ചിരിപ്പിച്ച് നിയമസഭയിലെ ഉദയനിധിയുടെ പ്രസംഗം; വൈറലായി വീഡിയോ

News

എംകെ സ്റ്റാലിനെ പോലും ചിരിപ്പിച്ച് നിയമസഭയിലെ ഉദയനിധിയുടെ പ്രസംഗം; വൈറലായി വീഡിയോ

എംകെ സ്റ്റാലിനെ പോലും ചിരിപ്പിച്ച് നിയമസഭയിലെ ഉദയനിധിയുടെ പ്രസംഗം; വൈറലായി വീഡിയോ

ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിന് എംഎല്‍എമാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കണമെന്ന് അണ്ണാ ഡിഎംകെ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ട സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു. എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകള്‍ നല്‍കണമെന്ന് എസ്.പി. വേലുമണിയാണു നിയമസഭയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ‘സുഹൃത്തിന്റെ മകനായ’ ജയ് ഷായോട് അണ്ണാ ഡിഎംകെ എംഎല്‍എ തന്നെ ഇക്കാര്യം ചോദിക്കാനായിരുന്നു കായിക മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉപദേശം. ഉദയനിധിയുടെ മറുപടി കേട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഉദയനിധിയുടെ അച്ഛനുമായ എംകെ സ്റ്റാലിന്‍ പോലും ചിരിച്ചുപോയി.

നിയമസഭയില്‍ ഉദയനിധി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. തമിഴ്‌നാട് നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് തൊണ്ടമുതുര്‍ എംഎല്‍എയായ വേലുമണി ആവശ്യം ഉന്നയിച്ചത്.

ഡിഎംകെ സര്‍ക്കാര്‍ ഐപിഎല്ലിന്റെ ടിക്കറ്റുകള്‍ സംഘാടകരില്‍നിന്നു വാങ്ങിയിട്ടുണ്ടെന്നും, എന്നാല്‍ അണ്ണാ ഡിഎംകെ പ്രതിനിധികള്‍ക്ക് അതു കിട്ടിയിട്ടില്ലെന്നും വേലുമണി പരാതി ഉന്നയിച്ചു. നിയമസഭാംഗങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ കായിക മന്ത്രി തന്നെ ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

കായിക മന്ത്രി ഉദയനിധി സ്റ്റാലിനാണ് എംഎല്‍എയുടെ ആവശ്യത്തിനു മറുപടി നല്‍കിയത്. ചെന്നൈയില്‍ അണ്ണാ ഡിഎംകെയുടെ ഭരണകാലത്ത് എംഎല്‍എമാര്‍ക്ക് ടിക്കറ്റ് കൊടുത്തത് ആരാണെന്നു തനിക്ക് അറിയില്ലെന്നായിരുന്നു ഉദയനിധിയുടെ മറുപടി.

‘എന്റെ കയ്യില്‍നിന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങിയാണ് മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധമുള്ളവരെ ഞാന്‍ കളി കാണാന്‍ കൊണ്ടുപോയത്. ഐപിഎല്‍ നടത്തുന്നത് ബിസിസിഐയാണ്. നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകന്‍ ജയ് ഷായാണ് അതിന്റെ തലവന്‍’ എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

‘ഞങ്ങള്‍ പറഞ്ഞാല്‍ ജയ് ഷാ കേള്‍ക്കില്ല. പക്ഷേ നിങ്ങള്‍ക്കു ചോദിച്ചുനോക്കാന്‍ സാധിക്കുമല്ലോ? നിങ്ങള്‍ സംസാരിച്ച് നിയമസഭാംഗങ്ങള്‍ക്കെല്ലാം അഞ്ചു വീതം ടിക്കറ്റ് ഉറപ്പാക്കിയാല്‍ അതു മതിയാകും. സര്‍ക്കാര്‍ വേണമെങ്കില്‍ അതിനു പണം നല്‍കുകയും ചെയ്യാം.’ ഉദയനിധി സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

More in News

Trending

Recent

To Top