Connect with us

മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെ കുറിച്ച് കൂടെ ആലോചിക്കണം; ഷാരോൺ – ഗ്രീഷ്മ വിഷയം കോമഡിയാക്കിയ മിഥുന്റെ ഭാര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ!

Movies

മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെ കുറിച്ച് കൂടെ ആലോചിക്കണം; ഷാരോൺ – ഗ്രീഷ്മ വിഷയം കോമഡിയാക്കിയ മിഥുന്റെ ഭാര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ!

മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെ കുറിച്ച് കൂടെ ആലോചിക്കണം; ഷാരോൺ – ഗ്രീഷ്മ വിഷയം കോമഡിയാക്കിയ മിഥുന്റെ ഭാര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ!

പ്രണയിച്ച പയ്യനെ മറ്റൊരു വിവാഹം ചെയ്യുന്നതിന് വേണ്ടി കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കഥ തീർത്തും വിചിത്രമായിട്ടാണ് പലർക്കും തോന്നിയത്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ബന്ധത്തെ കുറിച്ചും, കൊലപാതകത്തെ കുറിച്ചും അതിന് പിന്നിലെ ആസൂത്രണങ്ങളെ കുറിച്ചും എല്ലാം തിരിച്ചും മറിച്ചും ചാനൽ ഷോകളിൽ ചർച്ച ചെയ്തു. ഇപ്പോഴിതാ അത് ട്രോളായി ആഘോഷിക്കപ്പെടുന്നു.

ഷാരോണിന് താൻ വിഷം കലക്കി കൊടുത്തിട്ടില്ല എന്ന് ഗ്രീഷ്മ പറയുന്ന ലീക്ക് ആയ ഫോൺ സംഭാഷണം ഇതിനോടകം പല ട്രോൾ വീഡിയോസിലും വന്നതാണ്. അതിന് അനുകരിച്ചുകൊണ്ട് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടൻ മിഥുന്റെ ഭാര്യയും ആയ ലക്ഷ്മി മേനോൻ ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വീഡിയോയ്ക്ക് എതിരെ വ്യാപക കമന്റുകളും വന്നുകൊണ്ടിരിയ്ക്കുന്നു.

ഞാനൊന്നും അതിൽ കലക്കിയിട്ടൊന്നും ഇല്ല. അതിനപ്പുറം എനിക്കൊന്നും അറിയില്ല. ഇവിടുന്ന് എന്തായാലും പോയിസൺ ഒന്നും ആയിട്ടില്ല. അത് ഞാൻ ഉറപ്പിച്ച് പറയാം’ എന്നൊക്കെ കരഞ്ഞ് കൊണ്ട് ഗ്രീഷ്മ പറയുന്ന രംഗം, വിഷം കലക്കി കൊണ്ട് അനുകരിക്കുന്നതാണ് ലക്ഷ്മി മേനോൻ ചെയ്തിരിയ്ക്കുന്നത്. അതിന് എതിരെയാണ് വിമർശനം ഉയരുന്നത്.

ഇത്തരം സെൻസിറ്റീവ് ആയിട്ടുള്ള കാര്യം എടുക്കുമ്പോൾ ശ്രദ്ധിയ്ക്കണം എന്നും, അതിന്റെ ഗൗരവം മനസ്സിലാക്കി നിങ്ങളത് ഡിലീറ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു എന്നും ചിലർ മാന്യമായി വന്ന് കമന്റ് എഴുതിയിട്ടുണ്ട്. ഒരു തമാശയായി അവതരിപ്പിക്കാൻ പറ്റുന്ന വിഷയമല്ല എന്നത് തന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതുപോലൊരു ഗൗരവമായ വിഷയം തമാശയാക്കുമ്പോൾ, മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെ കുറിച്ച് കൂടെ ആലോചിക്കണം എന്ന് ചിലർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേ സമയം ലക്ഷ്മിയുടെ റീൽ വീഡിയോ കോമഡിയായി തന്നെ കാണാനും ചിലർക്ക് കഴിഞ്ഞിട്ടുണ്ട്. ‘എമർജൻസിയായിട്ട് മിഥുൻ ചേട്ടന്റെ നമ്പർ ഒന്ന് തരണം, കഷായം റെഡിയാക്കി വച്ചിട്ടുണ്ട്, ഉടനെ വീട്ടിലേക്ക് പോകരുത് എന്ന് പറയാൻ വേണ്ടിയാണ്’ എന്ന കമന്റ് എല്ലാം രസകരമാണ്. കലക്കി കൊടുത്ത് അവൾക്ക് കൊല്ലാമെങ്കിൽ അവളുടെ ഡയലോഗിനെ പരിഹസിക്കുന്നതിൽ തെറ്റില്ല എന്നാണ് ചിലരുടെ അഭിപ്രായം

ചിലർ അല്പം ദേഷ്യത്തോടെയാണ് തങ്ങളുടെ അഭിപ്രായം കമന്റിൽ എഴുതിയത്. ‘മരിച്ചുപോയ ചെറുക്കന്റെ വീട്ടിലെ കണ്ണുനീർ വാർന്നിട്ട് പോരെ ഇത്തരം ആഘോഷം’ എന്ന് ഒരാൾ ചോദിയ്ക്കുന്നു. മറ്റുള്ളവരുടെ കുടുംബത്തിൽ നടക്കുമ്പോൾ അത് കോമഡിയാണ് സ്വയം അനുഭവിയ്ക്കുമ്പോഴാണ് അതിന്റെ വേദന മനസ്സിലാവുന്നത് എന്നാണ് ഒരു കമന്റ്. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ് ചിലരുടെ പക്ഷം.

ഒരുപാട് വർഷങ്ങളായി സിനിമയിൽ അഭിനയിച്ചെങ്കിലും നടൻ മിഥുൻ രമേഷ് ശ്രദ്ധിക്കപ്പെടുന്നത് അടുത്തിടെയാണ്. അവതാരകനായി ടെലിവിഷൻ പരിപാടിയിലേക്ക് എത്തിയതോടെയാണ് മിഥുൻ ആരാധകരെ സ്വന്തമാക്കുന്നത്. മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും മകളുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. കേരളത്തിലെ ആദ്യ വനിത വ്‌ളോഗർ കൂടിയാണ് ലക്ഷ്മി.

രമേഷ് പിഷാരടിയും ആര്യയും പിന്മാറിയതിന് ശേഷം ബഡായ് ബംഗ്ലാവിൽ മിഥനും ലക്ഷ്മിയും അവതാരകരായി എത്തിയിരുന്നു. എന്നാൽ വളരെ കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും പരിപാടിയിൽ നിന്നും മാറി നിന്നിരുന്നു.
വളരെ രസകരമായ കോമഡി വീഡിയോകളാണ് മിഥുനും ഭാര്യ ലക്ഷ്മിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. ഇവരുടെ വീഡിയോകൾ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്. ഇവർ പങ്കുവെക്കുന്ന വീഡിയോസ് ഒരു പ്രേക്ഷകനിൽ ചിരിയുണർത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇവർക്കൊപ്പം വല്ലപ്പോഴും മകൾ തൻവിയും വീഡിയോസിൽ എത്താറുണ്ട്.

More in Movies

Trending

Recent

To Top