Connect with us

എംജി ശ്രീകുമാറിന് കുട്ടിയുണ്ടെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍; സത്യാവസ്ഥ ഇതാണ്!; തുറന്ന് പറഞ്ഞ് ഗായകന്‍

Uncategorized

എംജി ശ്രീകുമാറിന് കുട്ടിയുണ്ടെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍; സത്യാവസ്ഥ ഇതാണ്!; തുറന്ന് പറഞ്ഞ് ഗായകന്‍

എംജി ശ്രീകുമാറിന് കുട്ടിയുണ്ടെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍; സത്യാവസ്ഥ ഇതാണ്!; തുറന്ന് പറഞ്ഞ് ഗായകന്‍

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ശ്രീകുമാറിനോടൊപ്പം ഇപ്പോഴും ലേഖയും കൂടെ ഉണ്ടാവാറുണ്ട്. എന്തിനാണ് എപ്പോഴും ഭാര്യയെ കൂടെ കൂട്ടുന്നതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഭാര്യയെ അല്ലാതെ വേറൊരാളെ അങ്ങനെ കൊണ്ടുപോവാനാവുമോയെന്നാണ് അവരോട് ഞാന്‍ പറഞ്ഞതെന്നും ശ്രീകുമാര്‍ പണ്ട് മുതലേ വ്യക്തമാക്കിയിരുന്നു,. മാത്രമല്ല സോഷ്യല്‍ മീഡിയയിലും വൈറലാണ് എം ജി ശ്രീകുമാറിന്റെ പോസ്റ്റുകള്‍.

ലേഖയെ ചുറ്റി പറ്റി നിരവധി അഭിപ്രായങ്ങങ്ങളായിരുന്നു ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍. ലേഖ ജാഡക്കാരിയാണ് പത്രാസുകാരിയാണ് എന്നൊക്കെയായിരുന്നു ചിലരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഒരു സാധാരണക്കാരിയാണ് താനെന്നു ലേഖ തന്നെ, ഗോസിപ്പ് പറഞ്ഞവരെക്കൊണ്ട് പറയിക്കുകയും ചെയ്തു. യൂ ട്യൂബ് വീഡിയോസിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്ന ലേഖ തന്റെ വിശേഷങ്ങള്‍ ഒക്കെയും പങ്കിടാറുമുണ്ട്.

ഇപ്പോഴിതാ ലേഖയുമായുള്ള വിവാഹത്തെ കുറിച്ചും തന്നെ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് എംജി ശ്രീകുമാര്‍. താന്‍ ലേഖയെ 1986ലാണ് ആദ്യമായി കാണുന്നത്. തങ്ങള്‍ സ്‌നേഹത്തിലായെങ്കിലും ലേഖ അമേരിക്കയിലേക്ക് പോയിരുന്നു. സ്‌റ്റേജ് ഷോകളുള്ളതിനാല്‍ താനും അമേരിക്കയിലേക്ക് പോയിരുന്നുവെന്നും ലേഖയെ കാണാന്‍ ആഗ്രഹം തോന്നിയപ്പോള്‍ വീട്ടില്‍ പോയി കണ്ടുവെന്നും മോഹന്‍ലാലടക്കമുള്ളവര്‍ എന്തിനാണ് അവിടെ പോയതെന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ലേഖ തിരുവനന്തപുരത്ത് വന്നത്. അങ്ങനെ തങ്ങള്‍ ലിവിംഗ് ടുഗേദര്‍ ജീവിതം തുടങ്ങിയെന്നും കല്യാണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ തങ്ങള്‍ മൂകാംബികയില്‍ പോയി വിവാഹം ചെയ്തുവെന്നും തങ്ങളുടെ വിവാഹത്തെ കുറിച്ചൊക്കെ ഒത്തിരി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും എല്ലാം വെറും കഥകള്‍ മാത്രമാണെന്നും താരം പറയുന്നു.

ഇപ്പോള്‍ തന്നെ കുറിച്ച് ഒരു കഥ പ്രചരിക്കുന്നുണ്ട്. എംജി ശ്രീകുമാറിന് കുട്ടിയുണ്ടെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ വരുന്നതെന്നും തന്റെയും ലേഖയുടെയും ചിത്രത്തിനൊപ്പം ഒരു കൊറിയന്‍ കൊച്ചിന്റെ ഫോട്ടോയുണ്ടെന്നും താന്‍ കൊച്ചിനെ നോക്കാന്‍ പോയതാണെന്നാണ് വാര്‍ത്തയില്‍ പറയുന്നതെന്നും സത്യം പറഞ്ഞാല്‍ ഇങ്ങനെ വാര്‍ത്തയെഴുതുന്നവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും ഇങ്ങനൊക്കെ എഴുതി വിടുമ്പോള്‍ താന്‍ പോപ്പുലറാവുകയാണ് ചെയ്യുന്നതെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

15 വര്‍ഷത്തെ ലിവിങ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായാണ് എംജിയും ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു വിവാഹം. ആയുര്‍വേദ ചികിത്സയ്ക്കായി പോയിരുന്ന സമയത്ത് ഒരു അഭിമുഖം കൊടുത്തിരുന്നു. അന്ന് ഞങ്ങളുടെ ഫോട്ടോയും എടുത്താണ്. എംജി ശ്രീകുമാറും ലേഖയും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലായിരുന്നു ക്യാപ്ഷന്‍. അതുകഴിഞ്ഞ് അധികം വൈകാതെയായാണ് വിവാഹം നടന്നതെന്നും എംജിയും ലേഖയും പറഞ്ഞിരുന്നു.

‘ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. അതൊന്നും ഞങ്ങളെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. കുറേക്കൂടി മനസിലാക്കാനുള്ള അവസരമായാണ് ലിവിങ് റ്റുഗദറിനെ കാണുന്നത്. പ്രേമത്തിന്റെ പേരിലായാണ് ഞങ്ങള്‍ ലിവിങ് റ്റുഗദറായത്. ലിവിങ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് മനസിലായി. കല്യാണം കഴിയുമ്പോള്‍ നമുക്ക് കുറേക്കൂടി പക്വത വരും.

ലിവിങ് റ്റുഗദര്‍ ആര്‍ക്കും അഡ്വൈസ് ചെയ്യില്ല. ജനങ്ങള്‍ അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യണമെങ്കില്‍ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാവണം. വിദേശ രാജ്യങ്ങളിലൊന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ലിവിങ് റ്റുഗദറിലായിരുന്ന സമയത്ത് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഞങ്ങളിപ്പോഴും ജീവിക്കുന്നത്. എനിക്ക് അദ്ദേഹത്തിന്റെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ പോവാനാവില്ലല്ലോ’. താന്‍ ഒന്നും പറയാതെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ്, എന്റെ ഭര്‍ത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ് എന്നും എംജിയെകുറിച്ച് ലേഖ പറഞ്ഞിട്ടുണ്ട്. ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top