Connect with us

മോഹന്‍ലാലിന് താടിയെടുക്കാന്‍ പറ്റില്ല, സിനിമയില്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സ്വഭാവം; കുടുംബത്തില്‍ മരണമുണ്ടായാല്‍ പോലും വരാറില്ല; മോഹന്‍ലാലിന്റെ സഹോദരന്‍

Uncategorized

മോഹന്‍ലാലിന് താടിയെടുക്കാന്‍ പറ്റില്ല, സിനിമയില്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സ്വഭാവം; കുടുംബത്തില്‍ മരണമുണ്ടായാല്‍ പോലും വരാറില്ല; മോഹന്‍ലാലിന്റെ സഹോദരന്‍

മോഹന്‍ലാലിന് താടിയെടുക്കാന്‍ പറ്റില്ല, സിനിമയില്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സ്വഭാവം; കുടുംബത്തില്‍ മരണമുണ്ടായാല്‍ പോലും വരാറില്ല; മോഹന്‍ലാലിന്റെ സഹോദരന്‍

വിരലുകളും കണ്ണുകളും വരെ അഭിനയിക്കുന്ന താരമെന്നാണ് മോഹന്‍ലാലിനെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയുന്നത്. അത്രയധികം വേറിട്ട കഥാപാത്രങ്ങള്‍ അന്വേശരമാക്കിയിട്ടുണണ്ട് താരം. കാലങ്ങള്‍ എത്ര കഴിഞ്ഞാലും അതൊന്നും മലയാളികളുടെ മനസില്‍ നിന്ന് മായില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍ നായര്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.

സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നടത്തിയ ചികിത്സ അദ്ദേഹത്തിന് വിനയായി മാറിയെന്നും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് മോഹന്‍ലാലിന് ഉണ്ടായതെന്നും ഇപ്പോളത് അലര്‍ജി ആയത് കൊണ്ടാണ് താടി പോലും വടിക്കാതെ ഇരിക്കുന്നതെന്നുമാണ് സഹോദരന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ഒടിയന് ശേഷം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യാനായി താടി വടിച്ചിട്ടില്ല. ആ സിനിമയില്‍ ഇരുപത്തിയഞ്ച് വയസുള്ള കഥാപാത്രം ചെയ്യാനാണ് ആ ഇന്‍ജെക്ഷന്‍ എടുത്തത്. മമ്മൂട്ടിയും എടുത്തിട്ടുണ്ട്. അത് മുഖത്തെ ചുളിവുകളൊക്കെ പോകാനുള്ളതാണ്. ചിലര്‍ക്ക് ഇത്തരം ഇന്‍ജെക്ഷന്‍ കൊണ്ടുള്ള റിയാക്ഷന്‍ ഉണ്ടാവും. മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടി പ്രായം കുറയ്ക്കാന്‍ ശ്രമിച്ചതാണ്.

എന്നാല്‍ ഇങ്ങനൊരു റിയാക്ഷന്‍ പ്രതീക്ഷിക്കാതെ വന്നതാണ്. അത് കാരണം മോഹന്‍ലാലിന്റെ കണ്ണിനും മുഖത്തെ മസിലുകള്‍ക്ക് പോലും വ്യത്യാസം വന്നിട്ടുണ്ട്. കിലുക്കം, വന്ദനം തുടങ്ങിയ സിനിമകളുടെ പോസറ്ററും ഇപ്പോഴത്തെ മുഖവും വച്ച് നോക്കുമ്പോള്‍ മുഖം പോലും മാറി പോയെന്ന് മനസിലാക്കാന്‍ പറ്റും. അമേരിക്കയിലുള്ള തന്റെ സുഹൃത്തായ ഡോക്ടറോട് ഇക്കാര്യം ചോദിച്ചപ്പോള്‍ കാലങ്ങളെടുത്ത് പതിയെ മാറാനൊരു ചാന്‍സുണ്ട്. അതല്ലാതെ ഒരു മാറ്റവും ഉണ്ടാവില്ല. അതിനൊരു പരിഹാരവുമില്ല. ഇനി പഴയത് പോലൊരു ലുക്കിലേക്ക് മോഹന്‍ലാല്‍ വരില്ല. താടി എടുക്കാന്‍ പറ്റില്ല. ഷേവ് ചെയ്താല്‍ അലര്‍ജിയാണെന്നാണ്’, എന്നുമാണ് സഹോദരന്‍ പറയുന്നത്.

മാത്രമല്ല കുടുംബത്തിലുള്ളവരുമായിട്ടും നടന് കാര്യമായ ബന്ധമില്ലെന്നും പുളളി കൂട്ടിച്ചേര്‍ത്തു. ‘മോഹന്‍ലാല്‍ കുടുംബത്തിലുള്ള ആരെയും സഹായിക്കാറില്ല. പത്ത്, പതിനഞ്ച് വര്‍ഷം മുന്‍പ് എനിക്ക് രണ്ട് ലക്ഷം രൂപയുടെ അത്യാവശ്യം വന്നു. ആദ്യം വിളിച്ചത് ആന്റണിയെയാണ്. ഒറ്റപ്പാലത്തില്‍ ഷൂട്ടിങ് നടക്കുകയാണ്. അന്ന് അങ്ങോട്ട് വരാന്‍ പറഞ്ഞ്, ഞാനവിടെ ചെന്നപ്പോള്‍ ആന്റണിയാണ് ചേട്ടനോട് പറഞ്ഞിട്ട് പൈസ എടുത്ത് തന്നത്. അതുപോലെ നാല്‍പതിനായിരം രൂപ ചേച്ചിയും ഒരിക്കല്‍ തന്നിട്ടുണ്ട്.

അതല്ലാതെ ഒരു സഹായം തരികയോ എന്തെങ്കിലും വേണോ എന്നൊന്നും ചോദിച്ചിട്ടില്ല. അദ്ദേഹം എല്ലാവരെയും സഹായിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ എന്നെയും സഹായിച്ചിട്ടുണ്ടാവാം എന്നായിരിക്കും പലരും കരുതുന്നത്. അടുത്ത കൂട്ടുകാര്‍ക്ക് അല്ലാതെ വേറെ ആര്‍ക്കും ഇതറിയില്ല. പുള്ളിയുടെ ആസ്തി വെച്ച് നോക്കുമ്പോള്‍ എനിക്ക് തന്നത് കടലിലെ ഒരു തുള്ളി വെള്ളം ആണെന്ന് പറയാം.

പിന്നെ ഒരിക്കല്‍ പതിമൂന്ന് ലക്ഷം ആവശ്യപ്പെട്ട് അവിടെ പോയിരുന്നു. അന്ന് പുള്ളി ഇല്ലെന്ന് പറഞ്ഞു. പിന്നെ അക്കാര്യം പറഞ്ഞ് പോയിട്ടുമില്ല. കുടുംബത്തിലെ ആരെങ്കിലും പുറകേ നടന്ന് സഹായങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലേ ഉണ്ടാവുകയുള്ളു. അതല്ലാതെ കുടുംബത്തിലെ മരണമുണ്ടായാല്‍ പോലും മോഹന്‍ലാല്‍ വരാറില്ല. മോഹന്‍ലാലിന്റെ പിതാവിന്റെ സഹോദരനാണ് തന്റെ അച്ഛന്‍.

അദ്ദേഹം മരിച്ചിട്ട് പോലും ലാല്‍ വന്നില്ല. അതിന്റെ കാരണം എന്താണെന്ന് പോലും അറിയില്ല. സിനിമയില്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സ്വഭാവം. എന്നെ മോനെ എന്നേ വിളിച്ചിട്ടുള്ളു. പെട്ടെന്ന് ദേഷ്യപ്പെടുന്ന മമ്മൂട്ടി സാറിനെ പോലെയുള്ളവരുടെ മനസ് ശുദ്ധമായിരിക്കും. പക്ഷേ എല്ലാവരുടെയും മുന്നില്‍ സ്‌നേഹത്തോടെ പെരുമാറുന്നവര്‍ അങ്ങനെയായിരിക്കില്ലെന്നാണ്’, ബിജു ഗോപിനാഥന്‍ നായര്‍ പറയുന്നത്.

മാത്രമല്ല, പണ്ട് ദിലീപ്, ബിജു മേനോന്‍, സുരേഷ് ഗോപി എന്നിങ്ങനെ അടുത്തിടെ റിലീസ് ചെയ്ത നടന്മാരുടെ സിനിമകള്‍ക്ക് അന്നും ഇന്നും ഒരു മിനിമം ഗ്യാരന്റിയുണ്ട്. പണ്ട് അതേറ്റവും കൂടുതലുണ്ടായിരുന്നത് ലാലു ചേട്ടനായിരുന്നു. ഇനിയും അതിലേയ്ക്ക് തിരിച്ച് വരാന്‍ സാധിക്കും. ഇനി വരാന്‍ പോകുന്ന മാലൈകോട്ടൈ വാലിബന്‍, റാം, എമ്പുരാന്‍, തുടങ്ങിയ സിനിമകളും മോഹന്‍ലാലിന്റെ സംവിധാനത്തിലെത്തുന്ന സിനിമയിലും ഒരെണ്ണം സൂപ്പര്‍ഹിറ്റ് ആവും. അതിന് വേണ്ടി ചില കാര്യങ്ങള്‍ പുള്ളി മാറ്റിയാല്‍ മതി. മൂന്ന് കാര്യങ്ങളാണ് മാറ്റേണ്ടത്.

അതെന്താണെന്ന് താനിപ്പോള്‍ പറയില്ല. തന്നെ വിളിച്ചാല്‍ അതൊക്കെ പറയാമെന്നാണ് ബിജു ഗോപിനാഥന്‍ നായര്‍ പറയുന്നത്. ഇനി അതൊക്കെ ചെയ്യാതെ പുള്ളി എന്തൊക്കെ ചെയ്തിട്ടും യാതൊരു കാര്യവുമില്ല. കാരണം അത്രയധികം റിസര്‍ച്ച് ചെയ്തിട്ടാണ് താനിത് പറയുന്നത്’. താന്‍ ന്യൂമറോളജി പഠിച്ചിട്ടുള്ള ആളാണെന്നും അതിന്റെ വ്യക്തമായ ധാരണയിലാണ് ഈ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ന്യൂമറോളജി വെച്ചാണ് താന്‍ അത് പറഞ്ഞത്. 2024 ല്‍ എന്തായാലും മോഹന്‍ലാലിനൊരു ഹിറ്റ് വരും. മോഹന്‍ലാലിന്റെ നാള്‍ രേവതിയാണ്. അദ്ദേഹത്തിന്റെ ജാതകം പോലും തനിക്ക് കാണാപാഠമായി അറിയാം. കഴിഞ്ഞ രണ്ട് വര്‍ഷം വളരെ മോശം കാലഘട്ടമായിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ സമയം മാറി. എന്തായാലും അടുത്ത വര്‍ഷം ഒരു സിനിമ ഹിറ്റായി മാറും എന്നും അദ്ദേഹം പറയുന്നു.

Continue Reading
You may also like...

More in Uncategorized

Trending