Connect with us

വിജയ്ക്ക് വേണ്ടി പറഞ്ഞ് വെച്ചിരുന്നത് ഈ താരപുത്രിയെ, സംഗീത വന്നതോടെ അത് മാറ്റേണ്ടി വന്നു

Uncategorized

വിജയ്ക്ക് വേണ്ടി പറഞ്ഞ് വെച്ചിരുന്നത് ഈ താരപുത്രിയെ, സംഗീത വന്നതോടെ അത് മാറ്റേണ്ടി വന്നു

വിജയ്ക്ക് വേണ്ടി പറഞ്ഞ് വെച്ചിരുന്നത് ഈ താരപുത്രിയെ, സംഗീത വന്നതോടെ അത് മാറ്റേണ്ടി വന്നു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചില്‍ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താര്തതിന്റെ ഓരോ സിനിമാ റീലീസും ആരാധകര്‍ക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ വരെ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്.

നടന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഓണ്‍ സ്‌ക്രീനിലെ പ്രകടനവും വിജയയും പോലെ തന്നെ വിജയിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പൊതുവെ അന്തര്‍മുഖനായ വിജയ് അഭിമുഖങ്ങളും മറ്റും നല്‍കാറില്ല.

ഇപ്പോഴിതാ ദളപതി വിജയുടെ വിവാഹം സംബന്ധിച്ച് ആര്‍ക്കും അറിയാത്ത ഒരു രഹസ്യം പങ്കുവെച്ചെത്തിയിരിക്കുകയാണ് പ്രമുഖ നടനും സിനിമാ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍. ഭാര്യ സംഗീതയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു താരപുത്രിയുമായി വിജയ്ക്ക് വിവാഹം ആലോചിച്ചിരുന്നെന്നും സംഗീതയുടെ വരവോടെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നുമാണ് ബെയില്‍വാന്‍ പറയുന്നത്.

വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറും ഭാര്യ ശോഭയും പിന്നണി ഗായകന്‍ സുരേന്ദറിന്റെ മകളുമായി തങ്ങളുടെ മകനെ വിവാഹം കഴിപ്പിക്കാന്‍ ആലോചിച്ചിരുന്നത്. ശോഭയുടെ സഹോദരനാണ് സുരേന്ദര്‍. ബന്ധപ്രകാരം വിജയുടെ മുറപ്പെണ്ണാണ് സുരേന്ദറിന്റെ മകള്‍. അതിനാലാണ് അങ്ങനെയൊരു വിവാഹത്തെ കുറിച്ച് വിജയുടെ മാതാപിതാക്കള്‍ ചിന്തിച്ചതെന്നാണ് ബെയില്‍വാന്‍ പറയുന്നത്. അതേസമയം ബെയില്‍വാന്റെ ഈ വെളിപ്പെടുത്തലില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.

പ്രണയിച്ച് വിവാഹിതരായവരാണ് വിജയും സംഗീതയും. വിജയുടെ കടുത്ത ആരാധികയായ സംഗീത നടനെ കാണാനെത്തുകയും ഇരുവരും സൗഹൃദത്തിലാവുകയും അത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെല്ലാം എത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും അകല്‍ച്ചയിലാണ് എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിജയ് സിനിമകളുടെ റിലീസിനോ മറ്റു പരിപാടികള്‍ക്കോ സംഗീതയെ നടനൊപ്പം കാണാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.

എന്നാല്‍ വേര്‍പിരിയല്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് വിവരം. മകള്‍ ലണ്ടനില്‍ പഠിക്കുന്നതിനാല്‍ സംഗീത മകളോടൊപ്പം ലണ്ടനിലാണ് എന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. വിജയും കുടുംബവുമെല്ലാം പുറത്തുവരുന്ന വാര്‍ത്തകളിലും അഭ്യൂഹങ്ങളിലുമെല്ലാം മൗനം പാലിക്കുകയാണ്. അതേസമയം, വിജയിയെക്കുറിച്ച് നടി ജനനി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

ലിയോയില്‍ വിജയിയുടെ കൂടെ അഭിനയിച്ച നടിയാണ് ജനനി. ചിത്രത്തില്‍ വിജയ് നടത്തുന്ന കഫേയിലെ ജോലിക്കാരിയായിട്ടായിരുന്നു ജനനി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന സന്ദര്‍ഭങ്ങളില്‍ ഒന്നില്‍ ജനനിയുടെ സാന്നിധ്യം വളരെ ശക്തമായിരുന്നു. സെറ്റില്‍ വിജയ്‌ക്കൊപ്പം ചെലവിടാന്‍ കഴിഞ്ഞ സമയത്തെക്കുറിച്ചും അദ്ദേഹം തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ചുമൊക്കെയാണ് ഒരു അഭിമുഖത്തില്‍ ജനനി മനസ് തുറന്നിരിക്കുന്നത്.

വിജയ്‌ക്കൊപ്പം ഇരിക്കാന്‍ സാധിച്ചത് തന്നെ തനിക്ക് വലിയ സന്തോഷമാണെന്നാണ് ജനനി പറയുന്നത്. അദ്ദേഹം തന്നോട് സംസാരിക്കുന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്നും ജനനി പറയുന്നു. അതേസമയം തന്റെ ശ്രീലങ്കന്‍ തമിഴ് കേള്‍ക്കുമ്പോള്‍ ഭാര്യ സംഗീതയെ ഓര്‍മ്മ വരാറുണ്ടെന്ന് വിജയ് പറഞ്ഞതായി ജനനി പറയുന്നത്. തന്നെ വിജയ് സഹോദരിയെ പോലെയാണ് കണ്ടതും സംസാരിച്ചതും. തന്റെ ഭാര്യയും ജനനിയെ പോലെ ജാഫ്‌നയില്‍ നിന്നുമാണെന്നും വിജയ് പറഞ്ഞുവെന്നും ജനനി പറയുന്നു.

ലിയോയുടെ വിജയത്തിന് പിന്നാലെ ഒട്ടും വൈകാതെ തന്റെ 68ാമത്തെ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് വിജയ് ഇപ്പോള്‍. പ്രശസ്ത സംവിധായകന്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടന്‍ പ്രസാദ്, പ്രഭുദേവ, സ്‌നേഹ, ജയറാം, മൈക്ക് മോഹന്‍, ലൈല, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് വിവരം. വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്.

അതേ സമയം വിജയ്ക്ക് പിന്നാലെ മകന്‍ ജേസണ്‍ സഞ്ജയും സിനിമയിലേക്ക് കടന്നുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകനായിട്ടാണ് താരപുത്രന്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ജേസണ്‍ സഞ്ജയുടെ ആദ്യ സിനിമയില്‍ നടന്‍ ഗവിനാണ് പ്രധാന വേഷത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More in Uncategorized

Trending

Recent

To Top