Connect with us

ഓരോ ദിവസം അവസാനിക്കുമ്പോഴും സമാധാനത്തോടെയും സന്തോഷത്തോടെയും പോയി കിടന്ന് ഉറങ്ങാല്‍ കഴിയുന്നവരാണ് ഏറ്റവും വലിയ ഭാഗ്യം ചെയ്തവര്‍, അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല; വീണ്ടും വൈറലായി മഞ്ജുവിന്റെ വാക്കുകള്‍

Actress

ഓരോ ദിവസം അവസാനിക്കുമ്പോഴും സമാധാനത്തോടെയും സന്തോഷത്തോടെയും പോയി കിടന്ന് ഉറങ്ങാല്‍ കഴിയുന്നവരാണ് ഏറ്റവും വലിയ ഭാഗ്യം ചെയ്തവര്‍, അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല; വീണ്ടും വൈറലായി മഞ്ജുവിന്റെ വാക്കുകള്‍

ഓരോ ദിവസം അവസാനിക്കുമ്പോഴും സമാധാനത്തോടെയും സന്തോഷത്തോടെയും പോയി കിടന്ന് ഉറങ്ങാല്‍ കഴിയുന്നവരാണ് ഏറ്റവും വലിയ ഭാഗ്യം ചെയ്തവര്‍, അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല; വീണ്ടും വൈറലായി മഞ്ജുവിന്റെ വാക്കുകള്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

അസുരന്‍ എന്ന ധനുഷ് ചിത്രത്തിന് പിന്നാലെ അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും മഞ്ജു നായികയായി എത്തിയിരുന്നു. തമിഴ് സൂപ്പര്‍ താരം അജിത് നായകനായ ചിത്രത്തില്‍ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മഞ്ജുവിനെ തേടി മലയാളത്തില്‍ വന്ന ഹിറ്റ് സിനിമ ആണ് ആയിഷ. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

ഇപ്പോഴിതാ മഞ്ജു പലപ്പോഴായി തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലയായ മഞ്ജുവിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ചതുര്‍മുഖം റിലീസ് സമയത്തുള്ള വീഡിയോയാണിത്. തന്റെ പേരിലുള്ള ലോണുകളെ കുറിച്ചുമെല്ലാം മഞ്ജു ആ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.

നിലവില്‍ തന്റെ പേരില്‍ മൂന്നോളം ലോണുണ്ട് എന്നാണ് മഞ്ജു പറയുന്നത്. ആരും എല്ലാം തികഞ്ഞവര്‍ ഒന്നുമല്ല. പണം ഉള്ളവരെല്ലാം ഭാഗ്യം ഉള്ളവരാണെന്ന് പറയുന്നത് വെറുതെയാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാരെന്നും തന്റെ ഭാവിയെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും മഞ്ജു പറയുന്നു.

ഓരോ ദിവസവും അവസാനിക്കുമ്പോഴും സമാധാനത്തോടെയും സന്തോഷത്തോടെയും പോയി കിടന്ന് ഉറങ്ങാല്‍ കഴിയുന്നവരാണ് ഞാന്‍ നോക്കിയതില്‍ ഏറ്റവും വലിയ ഭാഗ്യം ചെയ്തവര്‍. എന്റെ അനുഭവങ്ങളില്‍ നിന്നും മനസിലായിട്ടുള്ളതും അങ്ങനെ തന്നെയാണ്. അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല.

അതിന്റെ കാരണം ഒരുപക്ഷെ എല്ലാവര്‍ക്കും അറിയാമല്ലോ.. ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ച് യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാന്‍. കാരണം ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പലതും എന്റെ ജീവിതത്തില്‍ നടന്നിട്ടുളളത്.’ ‘അതുകൊണ്ടുതന്നെ ഒഴുക്കിന് അനുസരിച്ച് പോയ്‌കൊണ്ടേയിരിക്കുന്നു. ഷൂട്ടിങ് തിരക്കുകള്‍ ഒന്നും ഇല്ലെങ്കില്‍ വെറുതെ ഇരിക്കാനാണ് ഏറെ ഇഷ്ടം. വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടോ. രാഷ്ട്രീയ പാര്‍ട്ടിയെ കണ്ടല്ല വ്യക്തിയെ കണ്ടാണ് വോട്ട് ഞാന്‍ ചെയ്യുന്നത്.’ അതുപോലെ പൂര്‍ണ്ണിമയും, ഭാവനയും, ഗീതുവും സംയുക്തയും എല്ലാം തന്റെ പ്രിയങ്കരര്‍ ആണെന്നും മഞ്ജു പറയുന്നുണ്ട്.

അതേസമയം, അടുത്തിടെ മഞ്ജുവിന്റെ അമ്മ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയതും ഏറെ വാര്‍ത്തയായിരുന്നു. 67ാം വയസ്സിലാണ് ഗിരിജ വാര്യര്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം നടത്തിയത്. മഞ്ജുവാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ പ്രശംസിച്ച് ഒരു കുറിപ്പും മഞ്ജു പങ്കു വെച്ചിട്ടുണ്ട്.

‘അമ്മാ, ജീവിതത്തില്‍ എന്ത് ചെയ്യുന്നതിലും പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിന് നന്ദി. നിങ്ങളുടെ 67ാം വയസ്സിലാണ് ഇത് ചെയ്യുന്നത്’. ‘എന്നെയും മില്യണ്‍ കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിക്കുന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു, ഒപ്പം നിങ്ങളില്‍ അഭിമാനിക്കുന്നു,’ മഞ്ജു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചതിങ്ങനെ. ഇതിനകം നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ സന്തോഷം പ്രകടിപ്പിച്ചത്.

ഗീതു മോഹന്‍ദാസ്, വീണ നായര്‍ തുടങ്ങിയവര്‍ കമന്റുകളുമായെത്തി. നേരത്തെ മഞ്ജുവിന്റെ അമ്മ കഥകളിയും ചെയ്തിരുന്നു. അടുത്തിടെ ആണ് മഞ്ജുവും ഒരിടവേളയ്ക്ക് ശേഷം സ്‌റ്റേജില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്തത്. രാധേ ശ്യാം എന്ന ഡാന്‍സ് ഡ്രാമയില്‍ ശ്രീകൃഷ്‌നായാണ് മഞ്ജു വേഷമിട്ടത്. ഗുരു ഗീത പത്മകുമാറാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. രാധയുടേയും കൃഷ്ണന്റേയും പ്രണയമാണ് ഡാന്‍സ് ഡ്രാമയുടെ പ്രമേയം. സൂര്യ ഫിലിം ഫെസ്റ്റിവല്‍ വേദിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം.

മഞ്ജു കൃഷ്ണനായി വേദിയില്‍ നിറഞ്ഞു നിന്ന് ആടി തിമിര്‍ത്തു. താരത്തിന്റെ കൃഷ്ണ വേഷത്തിലുള്ള ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടികഴിഞ്ഞു. നിരവധി താരങ്ങള്‍ ആണ് ചിത്രങ്ങള്‍ക്ക് താഴെ മഞ്ജുവിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നത്. ആയിഷയില്‍ നിന്ന് കൃഷ്ണനിലേക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്. കലാജീവിതത്തിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു. കലാക്ഷേത്ര പൊന്നിയാണ് കണ്ണന് പ്രിയപ്പെട്ടവളായ രാധയായി മഞ്ജുവിനൊപ്പം നൃത്തം ചെയ്തത്.

Continue Reading
You may also like...

More in Actress

Trending