Connect with us

പുതുവത്സരത്തില്‍ ബാന്ദ്രയുടെ പുത്തന്‍ സ്റ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

News

പുതുവത്സരത്തില്‍ ബാന്ദ്രയുടെ പുത്തന്‍ സ്റ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

പുതുവത്സരത്തില്‍ ബാന്ദ്രയുടെ പുത്തന്‍ സ്റ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

ആരാധകര്‍ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ‘ബാന്ദ്ര’. രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന വാര്‍ത്തകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുവത്സരപ്പിറവിയില്‍ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഡാന്‍സ് സ്റ്റില്ലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിലെ നടി ആരാണ് എന്നുള്ളത് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിലെ നായിക തമന്ന ആയതിനാല്‍ നടി ആയിരിക്കുമെന്നാണ് കമന്റുകള്‍. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിര്‍മ്മാണം.

ഉദയ കൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. ചിത്രത്തിന്റേതായി നേരത്തെ വന്ന ഫസ്റ്റ്‌ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. 2023 ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

നാദിര്‍ഷ സംവിധാനം ചെയ്!ത കേശു ഈ വീടിന്റെ നാഥന്‍ ആണ് ദിലീപിന്റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം. റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റേതായി പുറത്തെത്താനിരിക്കുന്ന മറ്റൊരു ചിത്രം. ഈ ചിത്രത്തില്‍ നടന്‍ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുന്‍ കാലങ്ങളെ പോലെ തന്നെ റാഫി ദിലീപ് കൂട്ടികെട്ട് മലയാളികളെ കുടുകുടെ ചിരിപ്പിക്കും എന്നാണ് വിലയിരുത്തലുകള്‍.

Continue Reading
You may also like...

More in News

Trending

Recent

To Top